രാജ്യങ്ങളായ രാജ്യങ്ങളിൽ ഒന്നും അറിയാതെ ആരെയും ആശ്രയിക്കാതെ യാത്രകൾ ചെയ്യാൻ സാധിക്കുകയാണെങ്കിൽ എന്തൊരു ഭാഗ്യം ആണല്ലേ…. ഇങ്ങനെയൊരു ഭാഗ്യമുള്ള ആളാണ് പ്രണവ് മോഹൻലാൽ. തനിച്ചുള്ള യാത്രകളാണ് താരത്തിന്റേത്. പ്രണവ് എവിടെയാണ് എന്നുള്ളത് പോലും വീട്ടുക്കാർക്ക് അറിയില്ല എന്ന് തന്നെ വേണം പറയാൻ. ഈയിടെ പ്രണവിനെ കുറിച്ച് അമ്മ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
പ്രണവ് ഇപ്പോൾ സ്‌പെയിനിലാണുള്ളത്. അവിടെ ഏതോ ഫാമിലോ മറ്റോ ആണുള്ളത്. ജോലി ചെയ്യുകയാണ്. പൈസയൊന്നും കിട്ടില്ല. താമസവും ഭക്ഷണവും അവർ കൊടുക്കും. വർക്ക് എവേ എന്നാണ് അവർ അതിനെ വിളിക്കുന്നത്.
എന്താണ് വർക്ക് എവേ എന്ന് അറിയോ…..സഞ്ചാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ് വർക്ക്എവേയുടെ പിന്നിലുള്ളത്. ഈ പ്ലാറ്റ്‌ഫോമിൽ ആർക്കും അംഗമാകാം. കന്നുകാലികളെ മെയ്ക്കുക ,പാചകം ചെയ്യുക, കൃഷി ചെയ്യുക , തുടങ്ങിയ സന്നദ്ധ സേവനങ്ങളും ഏറ്റെടുക്കാം. സുചിത്ര പറയുന്നതിനനുസരിച്ച് ഇങ്ങനെയുള്ള കമ്പനിയിലാണ് പ്രവർത്തിക്കുന്നത്.
ഇതിലൂടെ കിട്ടുന്ന ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് ഒരു നാട്ടിൽ പോയി നാട്ടുകാരോട് സംസാരിച്ചും ഇടപഴകിയും അവരുടെ ഭാഷയും സംസ്‌കാരവും പഠിക്കാൻ താൽപ്പര്യമുള്ളവർക്ക് ഈ വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താവുന്നതാണ് . വിദേശഭാഷ പഠിക്കാൻ ഏറ്റവും പറ്റിയ മാർഗ്ഗമായി പലരും ഈ പരിപാടി നിർദേശിക്കാറുണ്ട്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് വലിയ ചിലവ് ഇല്ല എന്നതാണ്. ഇതിൽ താമസവും ഭക്ഷവും സൗജന്യമായിരിക്കും. ആഴ്ചയിൽ 25 മണിക്കൂർ ജോലി ചെയ്യണമെന്ന് മാത്രം. അതായത്, ഏതാണ്ട് മൂന്ന് തൊഴിൽദിനങ്ങൾ മാത്രം. ബാക്കി സമയം നമുക്ക് എങ്ങനെ വേണമെങ്കിലും ചിലവിടാം. എത്ര നാൾ സ്ഥലത്ത് തങ്ങണം എന്നുള്ളത് അതിഥിയും ആതിഥേയരും തമ്മിലുള്ള കരാർ പോലെയിരിക്കും.
വർക്ക്എവേ വെബ്‌സ്‌റ്റൈൽ സൈൻ – ഇൻ ചെയ്ത് ഏതൊരാൾക്കും ഇതിൽ അംഗമാകാവുന്നതാണ്. 50 ഡോളർ ചെലവിട്ടാൽ വർക്ക്എവേ അംഗമാകാൻ സാധിക്കും. ഇന്ത്യക്കകത്തും പുറത്തും വർക്ക്എവേ സൗകര്യങ്ങൾ ലഭിക്കും. എന്തായാലും ശ്രദ്ധിച്ചും കണ്ടുമെല്ലാം ചെയ്യേണ്ട കാര്യമാണിത് എന്ന് ചുരുക്കം.
Discussion about this post