എറണാകുളം: വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ച് മലയാളി സിനിമാ പ്രേഷകരുടെ മനംകവർന്ന നടിയാണ് മീര വാസുദേവ്. മോഹൻലാൽ നായകനായി എത്തിയ തന്മാത്ര എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ഇതിന് ശേഷം മലയാള സിനിമയിൽ നിന്നും താരം വിട്ട് നിന്നു. തെന്നിന്ത്യൻ സിനിമകളിൽ ആയിരുന്നു താരം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം താരം മലയാള സിനിമയിൽ ചെറിയ ചില വേഷങ്ങളിൽ എത്തി. എന്നാൽ ഇതിൽ പലതും വലുതായി ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് വീണ്ടും മലയാള സിനിമയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു.
എന്നാൽ സ്വകാര്യ ചാനലിലെ സീരിയലിലൂടെ നടി വീണ്ടും മലയാളത്തിലെത്തി. ഇതോടെ വലിയ ജനപ്രീതിയാണ് നടിയ്ക്ക് ഉണ്ടായത്. ഇപ്പോഴ് മറ്റൊരു ചാനലിലെ സീരിയലിന്റെ തിരക്കിലാണ് നടി. സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കെ ആയിരുന്നു നടിയുടെ വിവാഹം. താരത്തെക്കാൾ പ്രായം കുറഞ്ഞ വ്യക്തിയെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. വലിയ വലിയ വിമർശനത്തിനും പരിഹാസത്തിനുമെല്ലാം വഴിവച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഇതൊന്നും തങ്ങളുടെ ജീവിതത്തെ ബാധിക്കുകയോ ബാധിച്ചിട്ടോ ഇല്ലെന്ന് വ്യക്തമാക്കുകയാണ് താരത്തിന്റെ ഭർത്താവ്.
ക്യാമറാമാനായ വിപിൻ പുതിയങ്കമാണ് മീരയെ വിവാഹം ചെയ്തിരിക്കുന്നത്. അദ്ദേഹം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ഇതിനോടകം തന്നെ വൈറൽ ആയിട്ടുണ്ട്. മീര വാരിപുണരുന്ന ചിത്രമാണ് വിപിൻ പങ്കുവച്ചിട്ടുള്ളത്. ഇതിൽ എന്റെ എല്ലാം നീയാണെന്നും വിപിൻ കുറിച്ചിട്ടുണ്ട്.
Discussion about this post