ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് മമ്മൂട്ടി. എഴുപതികളിലും വൻ ഹിറ്റുകളാണ് താരം സമ്മാനിക്കുന്നത്. ഈയിടറങ്ങിയ കാതൽ , നൽപകൽ നേരത്ത് മയക്കം ഭ്രമയുഗം എന്നിവയെല്ലാം അതിന് ഉദാഹരണങ്ങളാണ്.
എന്നാൽ ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ച് ചെയ്ത ചിത്രത്തിനെ കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. കണ്ണൂർ സ്‌ക്വാഡ് നല്ല ടെൻഷൻ അടിച്ച് ചെയ്തതാണ്. സാധാരണ സിനിമ പോലെ പാട്ടും പ്രണയവും ഒന്നും തന്നെയില്ല ഇതിൽ എന്ന് താരം പറഞ്ഞു.
ഒരു സിനിമ സെലക്റ്റ് ചെയ്യുമ്പോൾ മാനദണ്ഡം ഒന്നും നോക്കാൻ പറ്റില്ല. ഒരു ഗംഭീര പടമായിരിക്കും ഇത് എന്ന ഒരു വിശ്വാസത്തോടെയാണ് എല്ലാം തിരഞ്ഞടുക്കുന്നത്. ഒരു കഥ കേട്ട് ഇഷ്ടമാവുമ്പോൾ അത് എങ്ങനെയെങ്കിലും എടുക്കണമെന്ന് തോന്നും. അങ്ങനെയാണ് മനുഷ്യന്റെ ആഗ്രഹങ്ങൾ. സിനിമ എപ്പോഴും ആഗ്രഹങ്ങൾ മാത്രമാണ്.
വല്യ ടെൻഷനിൽ ഇരിക്കുമ്പോൾ പതുക്കെ പതുക്കെ കയറി വന്ന ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. അത് എങ്ങനെ പ്രേക്ഷകർ എടുക്കമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. എല്ലാം ഒരു പരീക്ഷണമായിരുന്നു. ഒരു പ്രൊഡ്യൂസർ എന്ന നിലിൽ ഈ സിനിമയുടെ സാലറി ഞാൻ വേണ്ടാന്ന് വെച്ചാൽ സിനിമയുടെ ചിലവ് എങ്ങനെയെങ്കിലും നമുക്ക് ഒപ്പിച്ചെടുക്കാം മമ്മൂട്ടി പറയുന്നു.
Discussion about this post