എറണാകുളം: ഫോര്‍ട്ട് കൊച്ചിയില്‍ ഓടയില്‍ വീണു വിദേശസഞ്ചാരിക്ക് പരിക്കേറ്റ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേരളത്തെ കുറിച്ച് പുറംലോകം എന്താണ് ചിന്തിക്കുകയെന്ന് കോടതി ചോദിച്ചു. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.
ഒരു വിദേശി തുറന്നു കിടന്ന കാനയില്‍ വീണു. എന്തൊരു നാണക്കേടാണിത് എന്നും കോടതി ചോദിച്ചു. നടക്കാന്‍ പോലും പേടിക്കേണ്ട സ്ഥലമെന്നല്ലേ ആളുകള്‍ ഇവിടുത്തെക്കുറിച്ച് വിചാരിക്കൂ? എങ്ങനെയാണ് ഇവിടെ പിന്നെ ടൂറിസം വളര്‍ത്തുക. ഇത് ഈ നഗരത്തെ മാത്രമല്ല, ടൂറിസം മാപ്പില്‍ കേരളത്തെ തന്നെ ബാധിക്കുന്ന കാര്യമല്ലേ ? ഒന്നും നേരെയാകാന്‍ സമ്മതിക്കില്ല എന്നതാണ് സ്ഥിതി’- ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു
നിര്‍മാണത്തിലിരിക്കുന്ന അരൂര്‍തുറവൂര്‍ ദേശീയപാത സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ് ക്യൂറിക്ക് കോടതി നിര്‍ദേശം നല്‍കി.
Discussion about this post