ഗുരുതര ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടം നിയമസഭയിലെത്തിയത് കോൺഗ്രസ് നേതൃത്വത്തിന്റെ എതിർപ്പ് തള്ളി.രാഹുൽ സഭയിൽ എത്തുന്നതിനെ പ്രതിപക്ഷ നേതാവിനൊപ്പം രമേശ് ചെന്നിത്തലയ്ക്ക് അടക്കം പല മുതിർന്ന നേതാക്കൾക്കും കടുത്ത എതിർപ്പുണ്ടായിരുന്നു.
എ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയോടെയാണ് രാഹുൽ ഇന്ന് സഭയിലെത്തിയതെന്നാണ് സൂചന. രാഹുൽ സഭയിൽ എത്തുന്നത് പാർട്ടിയെ ബാധിക്കില്ല, പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതിനാൽ എംഎൽഎ എന്ന നിലയിൽ കർത്തവ്യം നിർവഹിക്കുന്നതിനെ തടയാൻ കഴിയില്ല എന്നായിരുന്നു എ ഗ്രൂപ്പിലെ ചിലരുടെ അഭിപ്രായം.
യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷെജീറിനൊപ്പമാണ് രാഹുൽ സഭയിലെത്തിയത്. പ്രതിപക്ഷ നിരയിൽ ഏറ്റവും പിന്നിലായി, സ്വതന്ത്ര എം.എൽ.എ. പി.വി. അൻവറിന് അനുവദിച്ചിരുന്ന സീറ്റിലാണ് അദ്ദേഹം ഇരുന്നത്.
Discussion about this post