രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതിനു കാരണം പിണറായി സർക്കാരിന്‍റെ ദുർഭരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തുടർച്ചയായ എട്ടാം മാസവും വിലക്കയറ്റത്തിൽ കേരളം ഒന്നാമതാണ്.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റ് മാസത്തിലെ കേരളത്തിന്‍റെ പണപ്പെരുപ്പം 9.4 ആണ്. ദേശീയ ശരാശരി 2.07% ത്തിലേക്ക് കുറയുമ്പോഴാണ് കേരളത്തിലെ ജനങ്ങൾ ഇത്ര വലിയ വിലക്കയറ്റം അനുഭവിക്കേണ്ടി വരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്‍റെ കഴിവുകേടിന്‍റെ തെളിവാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പണപ്പെരുപ്പം നിയന്ത്രിച്ച് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമ്പോള്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി നിലംപരിശാക്കുന്ന തിരക്കിലാണ് കേരള മുഖ്യമന്ത്രിയും സര്‍ക്കാരും. മോദി നാടിനെ വളര്‍ത്തുമ്പോള്‍ കേരള സര്‍ക്കാര്‍ ജനങ്ങളെ തളര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
എപ്പോഴും കടം വാങ്ങി നിത്യ ചെലവുകള്‍ നടത്തി, സ്വന്തമായി ഉത്പാദനം നടത്താതെ ഉപഭോക്തൃസംസ്ഥാനമായി കേരളത്തെ മാറ്റിയത് ഏഴ് പതിറ്റാണ്ട് മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികളാണ്. ഇവര്‍ രണ്ടുപേരെയും അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തിയാല്‍ മാത്രമേ കേരളത്തില്‍ മാറ്റം കൊണ്ടുവരാനും ഈ ദുരവസ്ഥ അവസാനിപ്പിക്കാനും കഴിയുകയുള്ളൂ എന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
Discussion about this post