ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധയമായ നടിയാണ് രശ്മി ദേശായി. പ്രധാനമയും ഹിന്ദി ടെലിവിഷൻ സീരിയലുകളിലാണ് താരം അഭിനയിക്കുന്നത്. രണ്ട് ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡുകളും ഗോൾഡ് അവാർഡുകളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾക്ക് അവർ അർഹയാണ് .ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തിൽ തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രശ്മി ദേശായ്.
അന്ന് എനിക്ക് പതിനാറ് വയസായിരുന്നു. ഓഡിഷനു വേണ്ടി എന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ഞാൻ അവിടെ എത്തിയപ്പോൾ ആ മനുഷ്യൻ അല്ലാതെ അവിടെ ആരും ഉണ്ടായിരുന്നില്ല. എനിക്കന്ന് 16 വയസായിരുന്നു പ്രായം. അയാൾ എന്നെ ബോധം കെടുത്താൻ ശ്രമിച്ചു. ഞാൻ എങ്ങനെയോ രക്ഷപ്പെട്ടു. കുറച്ച് മണിക്കൂറുകൾക്ക് ശേഷം നടന്ന സംഭവം ഞാൻ അമ്മയോട് പറഞ്ഞു. പിന്നെ എനിക്ക് ഓർമ്മയുള്ളത് അടുത്ത ദിവസം അയാളെ കാണാൻ അമ്മയും ഞാനും കൂടെ പോയതാണ്. അയാളെ കണ്ട ഉടനെ അമ്മ മുഖത്ത് അടിച്ചു.- രശ്മി ദേശായി പറഞ്ഞു.
കാസ്റ്റിങ് കൗച്ച് യാഥാർഥ്യമാണ് എന്നാണ് താരം പറയുന്നത്. എല്ലാ ഇന്റസ്ട്രിയിലും നല്ലതും മോശവുമായ ആളുകളുണ്ടാകും. മികച്ച ഒരുപാട് പേർക്കൊപ്പം ജോലി ചെയ്യാൻ തനിക്കായെന്നും നടി കൂട്ടിച്ചേർത്തു. ബിഗ് ബോസ് 13 ലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധനേടുന്നത്
Discussion about this post