കണ്ണൂർ : നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ കളക്ടർക്കെിരെ കുടുംബം. യാത്രായയിപ്പിലും പെട്രോൾ വിഷയത്തിലും ഗൂഢാലോചന സംശയിക്കുന്നതായി കുടുംബം മൊഴി നൽകി. ഞങ്ങൾ ഇപ്പോഴും കളക്ടർക്കെതിരെയുള്ള മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് എന്ന് കുടുംബം വ്യക്തമാക്കി.
നവീൻ ബാബുവിന്റെ കോൾ ലിസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം വീട്ടിലെത്തിയത്. കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത് അന്വേഷണ സംഘം മടങ്ങി. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്ത് മടങ്ങിയത്.
നവീൻ ബാബുവിന്റെ കോൾ ലിസ്റ്റിന്റെ പകർപ്പിലും കുടുംബാംഗങ്ങളുമായി അന്വേഷണ സംഘം വ്യക്തത വരുത്തി. എന്നാൽ അന്വേഷണ സംഘത്തിന് മൊഴി നൽകിയ ശേഷം കുടുംബാംഗങ്ങൾ മാദ്ധ്യമങ്ങളുമായി സംസാരിച്ചില്ല. കഴിഞ്ഞ ദിവസം പെട്രോൾ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
Discussion about this post