ന്യൂഡൽഹി : ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ വളർച്ചയെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ ചരക്ക് കയറ്റുമതി 17 % ഉയർന്ന് ഒക്ടോബർ മാസത്തിൽ 39.2 ബില്യൺ ഡോലറിലെത്തി. 28 മാസത്തിനിടിയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ക്രിസ്മസിനോടനുബന്ധിച്ചാണ് കയറ്റുമതി വളർച്ച ഉയർന്നത് എന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ പറഞ്ഞു.
ചരക്ക് കയറ്റുമതിയുടെ വളർച്ച കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതായിരിക്കുന്നു. മൊത്തത്തിലുള്ള കയറ്റുമതി 2024-25 ൽ റെക്കോർഡ് ഉയരത്തിൽ എത്തുമെന്നും 800 ബില്യൺ ഡോളറിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇറക്കുമതി മിതമായ 3.8% വർദ്ധിച്ച് 66.3 ബില്യൺ ഡോളറിലെത്തി . വ്യാപാരകമ്മി 27.1 ബില്യൺ ഡോളറിലെത്തി. ഏപ്രിൽ – ഒക്ടോബർ മാസങ്ങളിൽ എണ്ണ ഇതര കയറ്റുമതിയാണ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് എന്നും ബാർട്ടൺ പറഞ്ഞു.
പടിഞ്ഞാറാൻ ഏഷ്യയിലെ പിരിമുറുക്കം മൂലമുണ്ടായ തടസ്സങ്ങൾ ചരക്ക് വിലയിടിവ് എന്നിവ കാരണം സമീപ മാസങ്ങളിൽ ഇന്ത്യയുടെ കയറ്റുമതിയിൽ വളർച്ച കുറവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഏപ്രിൽ ഒക്ടോബറിനുമിടയിൽ കയറ്റുമതി 33 % വർദ്ധിച്ച് 252 ബില്യൺ ഡോളറിലെത്തി. ഇറക്കുമതി 5.6 % ഉയർന്ന് 419 ബില്യൺ ഡോളറിലെത്തി. ഇലക്‌ട്രോണിക്‌സ് കയറ്റുമതി 45% വർദ്ധിച്ചു. എൻജിനീയറിംങ് സാധനങ്ങൾ റെഡിമെയ്ഡ് വസ്ത്രങ്ങളും 35 % വർദ്ധിച്ചു.രാസവസ്തുക്കൾ 27 % വർദ്ധവ് രേഖപ്പെടുത്തി.
Discussion about this post