മുംബൈ : പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കുമെന്ന് ബോംബൈ ഹൈക്കോടതി . ഭാര്യയുടെ ബലാത്സംഗ പരാതിയെ തുടർന്നുള്ള ഹർജി പരിഗണിക്കെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭർത്താവിനെ 10 വർഷത്തെ കഠിന തടവിന് വിധിച്ച കീഴ്‌കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹൈകോടതി വിധി. ഉഭയബന്ധത്തിന്റെ നിയമപരമായ പ്രായം 18 ആണെന്നും കോടതി വ്യക്തമാക്കി . ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
മഹാരാഷ്ട്രയിലെ വാർധ സ്വദേശിനിയാണ് പരാതി നൽകിയിരിക്കുന്നത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്‌തെന്നാണ് കേസ്. വിവാഹം കഴിച്ചെങ്കിലും പെൺകുട്ടി കടന്നുപോയ മോശം അനുഭവങ്ങൾ ഇല്ലാതാകുന്നില്ലെന്നും വാദത്തിനു വേണ്ടിയാണെന്നും കോടതി നിരീക്ഷിച്ചു.
2019 ലാണ് പരാതിക്കാരി പോലീസിൽ പരാതി നൽകുന്നത്. നാല് വർഷം മുൻപ് പ്രതിയുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നു. പ്രതി ഇടയ്ക്ക് ജോലി സ്ഥലത്ത് പെൺകുട്ടിയെ കൊണ്ടുപോവുകയും തിരികെ എത്തിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പ്രതി നിർബന്ധിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ഗർഭിണിയാക്കുകയും ചെയ്തു. പിന്നീട് വിവാഹം കഴിച്ചെങ്കിലും പെൺകുട്ടി തുടർച്ചയായി പീഡനത്തിന് ഇരയായി . ഇതേ തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽക്കുകയായരുന്നു.
Discussion about this post