ഗാന്ധിനഗർ : ഗുജറാത്തിൽ ഭൂചലനം. 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് അനുഭപ്പെട്ടത്. അഹമ്മദാബാദ്, ഗാന്ധിനഗർ, മെഹ്സാന തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി 10,15 ഓടെയാണ് ഉഭൂചനം ഉണ്ടായത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജിക്കൽ റിസർച്ച്, ഗാന്ധിനഗർ, ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ പാടാൻ നിന്ന് 13 കിലോമീറ്റർ തെക്ക്-തെക്ക്-പടിഞ്ഞാറ് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ആളപായമോ പരുക്കുകളോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Discussion about this post