കാസർകോട്: പരപ്പ നെല്ലിയരിയിൽ യുവാവിനെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലയരി സ്വദേശി രാജേഷ് (21), പായാളം സ്വദേശിനി ലാവണ്യ (17) എന്നിവരാണ് മരിച്ചത്. പ്ലസ് ടു വിദ്യാർത്ഥിനിയാണ് ലാവണ്യ.
ഉച്ചയോടെയായിരുന്നു സംഭവം. ആളൊഴിഞ്ഞ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിയ നിലയിൽ ആയിരുന്നു ഇരുവരുടെയും മൃതദേഹം. ഇരുവരെയും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.












