വയനാട്: ജില്ലയിലെ സ്കൂളിലെ 17 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. വയനാട് മുട്ടിൽ ഡബ്ല്യുഒ യുപി സ്കൂളിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൈനാട്ടി ജനറൽ ആശുപത്രിയിലാണ് കുട്ടികള്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
പനി, ഛർദി, വയറിളക്കം എന്നിവയെ തുടർന്നാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം സ്കൂളിൽ പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷ വിഭാഗം സ്കൂളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു. സ്കൂളിൽ നിന്ന് 600 ഓളം കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നുവെന്ന് പിടിഎ പ്രസിഡൻ്റ് പറഞ്ഞു.
Discussion about this post