എറണാകുളം: വടക്കൻ പറവൂരിലെ ആറു വീടുകളില്‍ മോഷണം ശ്രമം നടന്ന സംഭവത്തില്‍ മോഷ്ടാക്കളുടെ കൂടുതൽ ദൃശ്യങ്ങള്‍ പുറത്ത്. എറണാകുളം വടക്കൻ പറവൂർ തൂയിത്തറയിൽ എത്തിയ മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീടിന് മുൻഭാഗത്തെ റോഡിലൂടെ മോഷ്ടാക്കള്‍ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്ത്വന്നിരിക്കുന്നത്.
തലയിൽ തുണികൊണ്ട് കെട്ടി മുഖം മറച്ച് അര്‍ദ്ധനഗ്നരായി രണ്ട് മോഷ്ടാക്കള്‍ നടന്നുനീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ നവംബര്‍ 13ന് പുലര്‍ച്ചെ മൂന്ന് മണിക്കുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കുറുവ സംഘത്തിൽ ഉള്‍പ്പെട്ടവര്‍ തന്നെയാണ് ഇതെന്നാണ് പോലീസിന്റെ സംശയം. ആലപ്പുഴയിലെ മോഷണവുമായി ബന്ധപ്പെട്ട് കുറുവ സംഘത്തിലെ ഒരാള്‍ പിടിയിലായിരുന്നു. ഈ സാഹചര്യത്തിൽ പറവൂരിലെ മോഷണശ്രമത്തിന് പിന്നിലും ഇതേ സംഘമാണെന്ന സംശയമാണ് ഉയരുന്നത്.
Discussion about this post