ന്യൂഡല്‍ഹി: നവംബർ 18, 19 തീയതികളിൽ നടക്കുന്ന 19-ാമത് ഗ്രൂപ്പ് ഓഫ് ട്വൻ്റി (ജി 20) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെത്തി. റിയോ ഡി ജനീറോയിലെത്തിയ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. മൂന്ന് രാജ്യങ്ങളിലേക്കുള്ള അദ്ദേഹത്തിൻ്റെ അഞ്ച് ദിവസത്തെ യാത്രയുടെ രണ്ടാം ഘട്ടമാണിത്. ഉച്ചകോടിയിൽ വിവിധ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ താൻ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
നൈജീരിയ സന്ദർശനം പൂർത്തിയാക്കിയതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ബ്രസീല്‍ സന്ദര്‍ശനം.
പ്രധാനമന്ത്രി മോദിയുടെ ബ്രസീലിലെ വരവ് അറിയിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം (എംഇഎ) എക്‌സില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ‘ജി 20 ബ്രസീൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലെ ഊർജ്ജസ്വലമായ നഗരമായ റിയോ ഡി ജനീറോയിൽ ഇറങ്ങുന്നു’ എന്ന് അവർ കുറിച്ചു. പ്രധാനമന്ത്രി മോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നതിൻ്റെ ചിത്രങ്ങളും അവർ പങ്കുവച്ചിട്ടുണ്ട്.
Discussion about this post