വാഷിംഗ്ടൺ; ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നതായി റിപ്പോർട്ട്. നാസ-ജർമ്മൻ സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ചുള്ള പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. 2014 മെയ് മുതൽ ഭൂമിയുടെ ശുദ്ധജല സ്രോതസുകളിൽ വലിയ ഇടിവാണ് കണ്ടെത്തിയിരിക്കുന്നത്.
ഭൂഖണ്ഡങ്ങൾ നീണ്ട വരണ്ട ഘട്ടത്തിലേക്ക് പ്രവേശിക്കുകയെന്നാണ് പഠനം പറയുന്നത്. സർവേസ് ഇൻ ജിയോഫിസിക്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. 2015 മുതൽ 2023 വരെ ഉപരിതല ജലവും ഭൂഗർഭ ജലാശയങ്ങളും ഉൾപ്പെടെ, കരയിൽ സംഭരിച്ചിരിക്കുന്ന ശുദ്ധജലത്തിന്റെ ശരാശരി അളവ് 2002-2014 ലെ ശരാശരിയേക്കാൾ 290 ക്യുബിക് മൈൽ കുറവായിരുന്നു. ബ്രസീലിലെ കടുത്ത വരൾച്ചയോടെയാണ് ഈ ഇടിവ് ആരംഭിച്ചത്. തുടർന്ന് ഒന്നിലധികം ഭൂഖണ്ഡങ്ങളിലുടനീളം വലിയ വരൾച്ചയുണ്ടായി.
ലോകത്തിലെ ജലസംവിധാനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്ന് പഠനങ്ങളിൽ നിന്ന് വ്യക്തമാണ്.ജനങ്ങൾക്ക് അടിസ്ഥാനപരമായ ജീവിതം നയിക്കാൻ ആവശ്യമായ ജലത്തിന്റെ അളവ് അധികമാണ്. ആരോഗ്യത്തിനും ശുചിത്വത്തിനുമായി ഒരാൾക്ക് പ്രതിദിനം 50-100 ലിറ്റർ ആവിശ്യമായി വരുമെന്നിരിക്കെ, ശാശ്വതമായ ജീവിതത്തിന് മതിയായ പോഷകാഹാരം ഉൾപ്പെടെ പ്രതിദിനം ഏകദേശം 4,000 ലിറ്റർ ആവശ്യമാണ്.
ലോകം കടുത്ത ജലപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്: 2 ബില്യൺ ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ളവും 3.6 ബില്യൺ ആളുകൾക്ക് ജലമില്ലായ്മയുടെ ശുചിത്വക്കുറവുമുണ്ട്. ഓരോ ദിവസവും 1000 കുട്ടികൾ അപര്യാപ്തമായ ജലലഭ്യത മൂലം മരിക്കുന്നു. 2030 ആകുമ്പോഴേക്കും ശുദ്ധജലത്തിന്റെ ആവശ്യം 40% കവിയും. അനിയന്ത്രിതമായാൽ, 2050-ഓടെ ജലക്ഷാമം ആഗോള ജിഡിപി 8% ഉം ദരിദ്ര രാജ്യങ്ങളുടെ ജിഡിപി 15% ഉം കുറയ്ക്കും. കൂടാതെ, ആഗോള ഭക്ഷ്യ ഉൽപ്പാദനത്തിന്റെ പകുതിയിലേറെയും ജലലഭ്യത ഉറപ്പില്ലാത്ത പ്രദേശങ്ങളെ ആശ്രയിച്ചാണ് ഉള്ളത്. ഇത് ഭക്ഷ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയാകുമെന്നതിൽ സംശയമില്ല.മനുഷ്യകുലം മുടിയുന്നതിന്റെ ഒരു കാരണം ശുദ്ധജല ലഭ്യത ഇല്ലായ്മയാണെന്നതിൽ തർക്കമില്ല.
Discussion about this post