ചെന്നൈ: യുവ തമിഴ് ഗായകൻ ഗുരു ഹുസനെതിരെ ബലാത്സംഗ കേസ്. സോഫ്റ്റ്‌വെയർ എൻജിനീയർ ആയ യുവതിയുടെ പരാതിയിൽ ആണ് ഗുരു ഗുഹനെതിരെ പോലീസ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞ മെയിൽ ഒരു സംഗീത പരിപാടിയ്ക്കിടെ ആയിരുന്നു ഗുരുവും യുവതിയുമായി പരിചയത്തിൽ ആയത്. ഇരുവരും തമ്മിൽ പിന്നീട് സൗഹൃദത്തിലായി. ഈ ബന്ധം പിന്നീട് പ്രണയത്തിൽ കലാശിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പിൻമേൽ ഗായകൻ യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഇതിനിടെ ഗർഭിണിയായി. ഇക്കാര്യം അറിയിച്ചപ്പോൾ ആശുപത്രിയിൽ കൊണ്ട് പോയി ഗർഭഛിദ്രം നടത്തുകയായിരുന്നു. വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന വാക്കുകൾ വിശ്വസിച്ചെന്നും ശാരീരിക ബന്ധത്തിന് നിർബന്ധിച്ചപ്പോൾ വഴങ്ങിയത് അതുകൊണ്ടാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ ബലാത്സംഗം, വിശ്വാസ വഞ്ചന എന്നിവയ്ക്ക് പുറമെ എസ്‌സി, എസ്ടി നിയമത്തില വിവിധ വകുപ്പുകളും ചുമതിയാണ് എഫ്‌ഐആർ.
അതേസമയം യുവതി പരാതി നൽകിയതിന് പിന്നാലെ ഗുരു ഗുഹനും കുടുംബവും ഒളിവിൽ പോയതായാണ് വിവരം. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. 26കാരനായ ഗുരു ഗുഹൻ ടെലിവിഷൻ പരിപാടികളിലൂടെ ആണ് ശ്രദ്ധ നേടിയത്.
Discussion about this post