ബാത്ത് സ്‌ക്രബർ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ രോഗാണു വരാൻ ചാൻസ് വളരെ കൂടുതലാണ്. ഇതിൽ രോഗാണുകൾക്ക് കയറിയിരിക്കാൻ വളരെ എളുപ്പമാണ് . വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ലൂഫകളിൽ ബാക്ടീരിയകളും പൂപ്പലുമൊക്കെ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ലൂഫ ഉപയോഗിച്ച് ചർമ്മം വ്യത്തിയാക്കുമ്പോൾ അതിൽ സോപ്പ് പതയും ചർമ്മത്തിൽ നിന്നുള്ള അണുക്കളും അഴുക്കും എല്ലാം അടിഞ്ഞു കൂടാൻ സാധ്യതയുണ്ട്.
കുളിമുറി എന്നത് എപ്പോഴും ഈർപ്പം തങ്ങിനിൽക്കുന്ന സ്ഥലമാണ്. അതുകൊണ്ട് ഈ അന്തരീക്ഷത്തിൽ ബാക്ടീരിയകൾ ഇരട്ടിയാകാൻ സാധ്യത ഏറെയാണ്. കുളി കഴിയുമ്പോൾ തന്നെ ലൂഫ നന്നായി വൃത്തിയാക്കി വെയ്കാൻ പരമാവധി ശ്രദ്ധിക്കുക.
സ്യൂഡോമോണസ്, ഇ-കോളി, സ്റ്റെഫല്ലോ കോക്കസ് എന്നീ ബാക്ടീരിയയ്ക്ക് വളരാൻ അനുയോജ്യമായ അന്തരീക്ഷമാണ് ഉണ്ടാവുക .
വൃത്തിയില്ലാത്ത ലൂഫ ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാവുന്നത്
* ലൂഫയിലെ അണുക്കൾ ചുണങ്ങ്, അമിതമായ വരൾച്ച, മുഖക്കുരു എന്നിങ്ങനെ പലവിധ ചർമ്മ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
* ശരീരത്തിൽ മുറിവുകളും മറ്റും ഉള്ളവർ മലിനമായ ലൂഫ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകും.
*ഒരു ലൂഫ തന്നെ കാലാകാലങ്ങളായി ഉപയോഗിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. നാല് ആഴ്ച കൂടുമ്പോൾ മാറ്റി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
* എന്തെങ്കിലും അണുനാശിനിയിലോ മറ്റോ അൽപ്പസമയം ലൂഫ മുക്കിവയ്ക്കുന്നത് ബാക്ടീരിയ വളർച്ച കുറയ്ക്കാൻ സഹായിക്കും.
Discussion about this post