പ്രശസ്തയായ ഫിറ്റ്‌നസ് കോച്ചാണ്ലോറ ഡെന്നിസണ്‍ . തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ വ്യായാമത്തിന്റെയും ഭക്ഷണക്രമത്തിന്റെയും പുതിയ വിശേഷങ്ങള്‍ പങ്കിടുന്നത് അവരുടെ പതിവാണ്. ഇപ്പോഴിതാ തന്നെ ഒറ്റയടിക്ക് 15 കിലോ ഭാരം കുറയ്ക്കാന്‍ സഹായിച്ച പ്രഭാതഭക്ഷണ പാചകക്കുറിപ്പ് പങ്കിട്ടിരിക്കുകയാണ് ഇവര്‍’
പ്രഭാതഭക്ഷണ പാചകക്കുറിപ്പ് :
അര കപ്പ് ഓട്‌സ്
ചിയ വിത്തുകള്‍ രണ്ട് ടേബിള്‍സ്പൂണ്‍
ഒരു കപ്പ് പാല്‍
പഴങ്ങള്‍
ഒരു ടേബിള്‍ സ്പൂണ്‍ പീനട്ട് ബട്ടര്‍
പാചക രീതി:
ഒരു ജാറില്‍ അരക്കപ്പ് ഓട്സ്, രണ്ട് ടേബിള്‍സ്പൂണ്‍ ചിയ വിത്ത്, ഒരു കപ്പ് പാലും പഴങ്ങള്‍ അരിഞ്ഞതും എല്ലാം ഒന്നിച്ച് മിക്‌സ് ചെയ്യുക. രാത്രി മുഴുവന്‍ ഫ്രീസുചെയ്യുക, തുടര്‍ന്ന് രാവിലെ കഴിക്കുന്നതിനുമുമ്പ് ഒരു ടേബിള്‍സ്പൂണ്‍ പീനട്ട് ബട്ടര്‍ ചേര്‍ക്കുക.
ചിയവിത്തുകള്‍
ചിയ വിത്തുകള്‍ ്‌വിശപ്പ് ശമിപ്പിക്കുന്നതിനും ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ബെംഗളൂരുവിലെ ക്ലൗഡ്നൈന്‍ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ് അഭിലാഷ വി പറയുന്നതിങ്ങനെ ”ചിയ വിത്തുകള്‍ അവയുടെ പോഷകഗുണവും പാചകത്തിലെ വൈവിധ്യവും കാരണം ഒരു സൂപ്പര്‍ഫുഡായി ജനപ്രീതി നേടിയിട്ടുണ്ട്. ഹൃദയാരോഗ്യം, ഭാരം നിയന്ത്രിക്കല്‍, ദഹന ക്ഷേമം എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യപരമായ ഗുണങ്ങളും ഇവയ്ക്കുണ്ട്.
പീനട്ട് ബട്ടര്‍
പീനട്ട് ബട്ടര്‍ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. എന്നാല്‍ അത് മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ഇത് സഹായകമാണ് ന്യൂട്രീഷനിസ്റ്റ് ജാന്‍വി ചിറ്റാലിയ പീനട്ട് ബട്ടറിനെക്കുറിച്ച് പറയുന്നതിങ്ങനെ ”പീനട്ട് ബട്ടര്‍ മോണോസാച്ചുറേറ്റഡ്, പോളിസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ദീര്‍ഘനേരം വിശപ്പ് ശമിപ്പിക്കാന്‍ സഹായിക്കുന്നു. ഒപ്പം ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ ഉയര്‍ത്താനും സാധിക്കുന്നു.
Discussion about this post