പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനിയായ അമ്മു എ സജീവന്‍ മരിച്ച സംഭവത്തില്‍ സർവ്വകലാശാല അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. പോത്തൻകോടുള്ള അയിരൂപ്പാറ ചാരുംമൂടിലെ വീട്ടിലെത്തിയാവും അന്വേഷണ സംഘം മൊഴിയെടുക്കുക. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് പോലീസിന് കുടുംബം മൊഴി നല്‍കിയിരുന്നു?
മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ആണ് അമ്മുവിന്റെ മാതാവ് നല്‍കിയ മൊഴിയില്‍ പറയുന്നത്. മരണത്തിൽ സഹപാഠികൾക്ക് പങ്കുണ്ടെന്നും അവർ വ്യക്തമാക്കുന്നു. അതേസമയം, നൽകി.അമ്മുവിന്റെ മരണത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ എസ് എം ഇ നഴ്സിംഗ് കോളജിലെ BSC അവസാന വർഷ വിദ്യാർത്ഥിനിയായ അമ്മുവിനെ ഹോസ്റ്റലിലെ മൂന്നാം നിലയിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ റൂമിൽ നടത്തിയ പരിശോധനയിൽ ‘I quit’ എന്ന് എഴുതിയ പേപ്പറും കണ്ടത്തിയിരുന്നു.
Discussion about this post