അമരാവതി: എൺപതാമത് ദേശീയ മുഷൈറ ഗസൽ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ രാം ചരണിന് ചുറ്റും തടിച്ചുകൂടി ആരാധകര്‍. എആര്‍ റഹ്മാന് നല്‍കിയ വാക്ക് പാലിക്കാനാണ് സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ താരം ആന്ധ്രാപ്രദേശിലെ കടപ്പയിലെത്തിയത്. ഇതിന് മുമ്പായി കടപ്പ ശ്രീ ദുർഗാദേവി ക്ഷേത്രത്തിലും താരം ദര്‍ശനം നടത്തിയിരുന്നു.
ശബരിമല
തീര്‍ത്ഥാടനം നടത്താനായി മാലയിട്ടിരിക്കുന്നതിനാല്‍ രാം ചരണ്‍ കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. ആരാധകരിൽ നിന്ന് താരത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. രാം ചരണിനെ കാണാനായി തടിച്ച്കൂടിയ ആരാധകര്‍ നിയന്ത്രണം വിട്ടതോടെ പോലീസിന് ലാത്തിചാര്‍ജ് നടത്തേണ്ടി വന്നു.
സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ദുര്‍ഗ ക്ഷേത്രത്തില്‍ എത്തും മുന്‍പ് മുഷൈറ ഗസല്‍ പരിപാടിയിൽ രാം ചരണ്‍ പങ്കെടുത്തു. കടപ്പ ദർഗയിലെ സ്ഥിരം ഭക്തനായ എആര്‍ റഹ്മാന്‍ 2024 മുഷൈറ ഗസൽ പരിപാടി രാം ചരണിനെ മുഖ്യാതിഥിയായി കൊണ്ടുവരുമെന്ന് കഴിഞ്ഞ വർഷം ഉറപ്പ് നൽകിയിരുന്നു. ഇത് അനുസരിച്ചാണ് രാം ചരണ്‍ ചടങ്ങിൽ പങ്കെടുത്തത്.
Discussion about this post