5ജി സാങ്കേതിക വിദ്യയുടെ വരവോടെ രാജ്യത്തെ ടെലികോം സേവന ദാതാക്കളെല്ലാം തമ്മില്‍ കടുത്ത മത്സരമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും വലിയ രീതിയില്‍ സേവനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിരുന്നു. അന്നും ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ സേവനങ്ങള്‍ നല്‍കിയിരുന്നത് ബിഎസ്‌എൻഎൽ മാത്രമാണ്.
ഇന്ത്യയില്‍ എല്ലായിടത്തും 4ജി സേവനം വ്യാപിപ്പിക്കാന്‍ ബിഎസ്‌എൻഎൽ അടുത്തിടെ നടപടി സ്വീകരിച്ചിരുന്നു. ഇതോടെ നിരവധി ആളുകള്‍ ആണ് ബിഎസ്‌എൻഎല്ലിലേക്ക് ചുവടു മാറ്റിയത്. രാജ്യത്തെ മുൻനിര ടെലികോം കമ്പനികളായ എയർടെൽ, ജിയോ, എന്നിവര്‍ക്കാണ് ഇത് കടുത്ത വെല്ലുവിളിയായത്.
ഇപ്പോഴിതാ ബിഎസ്‌എൻഎല്ലിനെ നേരിടാൻ തങ്ങളുടെ 4ജി നെറ്റ്‌വർക്ക് രാജ്യവ്യാപകമായി ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ് വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ തുടങ്ങിയ മുന്‍നിര ടെലികോം കമ്പനികൾ. ഇതിനായി ഇരുകമ്പനികൾക്കും ഫ്രോഗ് സെൽസാറ്റ് എന്ന കമ്പനി 4ജി ഉപകരണങ്ങൾ വിതരണം ചെയ്‌തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
4ജി വിപുലീകരണത്തിന് വി വളരെ വലിയ നിർദ്ദേശങ്ങളടങ്ങിയ അഭ്യർത്ഥന നൽകിയിരുന്നതായി ഫ്രോഗ് സെൽസാറ്റ് കമ്പനി എംഡിയും സിഇഒയുമായ കൊണാർക് ത്രിവേദി പറഞ്ഞു. എയർടെലിനും വിയ്‌ക്കും 4ജി ഉപകരണങ്ങൾ എല്ലാ സർക്കിളിലേയ്‌ക്കും വിതരണം ചെയ്‌തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023-24 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ 70 ശതമാനം വരുമാനവും എയർടെലിൽ നിന്നായിരുന്നു എന്നാണ് സൂചന. 2025-26ൽ ഇത് 55 ശതമാനത്തോളമാകും. ഈ സമയം മറ്റ് കമ്പനികളും 4ജി സേവനം മെച്ചപ്പെടുത്താൻ സഹായം തേടുമെങ്കിലും എയർടെൽ തന്നെയാകും തങ്ങളുടെ ഏറ്റവും മികച്ച കസ്റ്റമർ എന്ന് കമ്പനി സിഇഒ അറിയിച്ചു.
Discussion about this post