കൊല്ലം :സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് കൊട്ടാരക്കര മുൻ എംഎൽഎ പി ആയിഷ പോറ്റി . ആരോഗ്യപ്രശനത്തെ തുടർന്നാണ് തീരുമാനമെന്ന് അയിഷ പറഞ്ഞു.
ഓടി നടക്കാൻ പറ്റുന്നവർ രാഷട്രീയത്തിലേക്ക് വരട്ടേ . ഒന്നും ചെയ്യാതെ പാർട്ടിയിൽ കടിച്ച് തൂങ്ങുന്നത് ശരിയല്ല. പാർട്ടി വിശ്വാസത്തോടെ ഏൽപ്പിച്ച ജോലികൾ ഞാൻ ഭംഗിയായി ചെയ്തിട്ടുണ്ട്. നൂറ് ശതമാനത്തോളം എന്ന് ആയിഷ കൂട്ടിച്ചേർത്തു. കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ 3 തവണ പ്രതിനിധീകരിച്ച അയിഷ പോറ്റിയെ സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു.
കുറച്ച് നാളുകളായി പാർട്ടിയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു പി ആയിഷ . കമ്മിറ്റി യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളെന്നായിരുന്നു പി ആയിഷയുടെ വിശദീകരണം . തന്നെ പാർട്ടി അവഗണിക്കുന്നെന്ന പരാതി ആയിഷ പോറ്റിക്കുണ്ടായിരുന്നു.
എംഎൽഎ ആയിരിക്കെ മുൻകൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളിൽ തന്റെ പേര് പരാമർശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് വിവരം . ജില്ലാ കമ്മിറ്റിയിലെ അംഗമായത് കൊണ്ടാണ് ഏരിയ കമ്മിറ്റിയിൽ നിന്ന് മാറ്റിയത് എന്നാണ് പാർട്ടിയുടെ വിശദീകരണം. അതേസമയം മറ്റൊരു ജില്ലാ കമ്മിറ്റി അംഗമായ ജി സുന്ദരേശനെ ഏരിയ കമ്മിറ്റിയിൽ നിലനിർത്തുകയും ചെയ്തിട്ടിട്ടുണ്ട്.
Discussion about this post