ബംഗളൂരു: പ്രതിരോധസേനയെ കൂടുതല്‍ ആധുനികവല്‍ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘എയറോ ഇന്ത്യ’ എയര്ഷോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഷ്യയിലെ ഏറ്റവും വലിയ എയര്ഷോ ആണിത്. രാജ്യത്തിനകത്ത് വളര്‍ന്നുവരുന്ന പുതിയ ആത്മവിശ്വാസത്തെയാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭാവിയിലെ ആവശ്യങ്ങള്‍ക്കനുസൃതമായി സൈനികശേഷി കൈവരിക്കേണ്ടതുണ്ട്. അതിനനുസരിച്ച് സാങ്കേതികതയും വളരേണ്ടതുണ്ട്. യ്രുദ്ധോപകരണങ്ങള് തദ്ദേശീയമായി ഉല്പാദിക്കുന്നതിന് മുന്‍ഗണന നല്‍കും. പുറമേക്കുള്ള കയറ്റുമതിയും ലക്ഷ്യമിടുന്നുണ്ടെന്ന് മോദി പറഞ്ഞു.
നിലവില്‍ 60 ശതമാനം പ്രതിരോധ സാമഗ്രികളും ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്തിന്റെ ദൗത്യം മുന്‍നിര്‍ത്തി ആഭ്യന്തര പ്രതിരോധ വ്യവസായ മേഖല ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും മോദി പറഞ്ഞു.
ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമുള്ള 750 ലേറെ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.
നരേന്ദ്രമോദിയുടെ ‘മേക് ഇന്‍ ഇന്ത്യ’ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ പ്രതീക്ഷയോടെയാണ് വ്യോമയാന രംഗത്തെ ആഭ്യന്തര സംരംഭകര്‍ ‘എയ്റോ ഇന്ത്യ 2015 നെ’ കാണുന്നത്.
Discussion about this post