മുംബൈ : മഹാരാഷ്ട്ര, ഝാർഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ എൻഡിഎ വമ്പിച്ച വിജയം കൈവരിക്കുമെന്ന് വിവിധ ദേശീയ മാദ്ധ്യമങ്ങളുടെ എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം മികച്ച വിജയം നേടുമെന്നാണ് പ്രവചനം. ഝാർഖണ്ഡിൽ ബിജെപി ഒറ്റയ്ക്ക് തന്നെ ഭരണം നേടുമെന്നും എക്സിറ്റ്പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.
ചാണക്യ എക്‌സിറ്റ് പോൾ മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന് പ്രവചിക്കുന്നു. എൻഡിഎ 47% വോട്ട് വിഹിതവും 152-160 സീറ്റുകളും നേടുമെന്നും ഇൻഡി സഖ്യം 130 മുതൽ 138 വരെ സീറ്റുകൾ നേടുമെന്നും മറ്റുള്ളവർ 6 മുതൽ 8 വരെ സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു. ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ എൻഡിഎ (ബിജെപി-ശിവസേന സഖ്യം) 166–194 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു. ന്യൂസ് 18-ഐപിഎസ്ഒഎസ് എക്സിറ്റ് പോൾ എൻഡിഎയ്ക്ക് 243 സീറ്റുകൾ എന്ന വൻ ഭൂരിപക്ഷമാണ് പ്രവചിച്ചിരിക്കുന്നത്.
ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ടൈംസ് നൗ ജെവിസിയുടെ എക്‌സിറ്റ് പോൾ എൻഡിഎയ്ക്ക് 40-44 സീറ്റുകളും ഇന്ത്യയ്ക്ക് 30-40 സീറ്റുകളും മറ്റുള്ളവർക്ക് 1-1 സീറ്റുകളും പ്രവചിക്കുന്നു. മാട്രിസ് എക്‌സിറ്റ് പോൾ ഝാർഖണ്ഡിൽ ബിജെപി സർക്കാർ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് പ്രവചിക്കുന്നു. ഝാർഖണ്ഡിൽ ബിജെപി സഖ്യം 45% വോട്ട് ഷെയറും 42-47 സീറ്റുകളും ഉറപ്പിക്കുമെന്നും കോൺഗ്രസ് സഖ്യം 25 മുതൽ 30 വരെ സീറ്റുകൾ നേടുമെന്നും മറ്റുള്ളവർ 1 മുതൽ 4 വരെ സീറ്റുകൾ നേടുമെന്നുമാണ് പ്രവചിക്കുന്നത്.
Discussion about this post