ആലപ്പുഴ : സംസ്ഥാനത്തെ സ്വകാര്യ കോളേജുകൾ കേന്ദ്രമാക്കി ലഹരി വില്പന നടത്തിയിരുന്ന 3 യുവാക്കൾ അറസ്റ്റിൽ. കോളേജ് വിദ്യാർത്ഥികൾ ആയ രണ്ടുപേരും മറ്റൊരു യുവാവുമാണ് ആലപ്പുഴയിൽ നിന്നും അറസ്റ്റിൽ ആയത്. രഹസ്യ വിവരത്തെ തുടർന്ന് ഡൻസാഫ് ടീമും അരൂർ പൊലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു പ്രതികൾ പിടിയിലായത്.
എംഡിഎംഎയുമായി കൊല്ലം സ്വദേശികളായ രണ്ട് യുവാക്കളും ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയായ ഒരു യുവാവുമാണ് പിടിയിലായത്. അരൂർ പോലീസാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്നും മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ പോലീസ് കണ്ടെടുത്തു. കൊല്ലം പട്ടാഴി പഞ്ചായത്ത് ഒന്നാം വാർഡിൽ കൊല്ലന്റെ കിഴക്കിയത് വീട്ടിൽ അർഷാദ് ഇബ്നു നാസർ (29), പട്ടാഴി പഞ്ചായത്ത് ഒന്നാം വാർഡിൽ കൊല്ലുകളി കിഴക്കേതിൽ ദർവീഷ് ജാഫർ സൈനുദ്ദീൻ (20), ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്ത് 17-ാം വാര്‍ഡ് അരയക്കാട്ടു തറയിൽ സോനു (19) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
അർഷാദ് ഇബ്നു നാസർ ആണ് ബെംഗളൂരിലും മറ്റു സ്ഥലങ്ങളിൽ നിന്നും എംഡിഎംഎ കേരളത്തിലേക്ക് എത്തിക്കുന്നത്. തുടർന്ന് വിദ്യാർത്ഥികളായ മറ്റു രണ്ടു പ്രതികളുടെ സഹായത്തോടെ സ്വകാര്യ കോളജുകളിലും ഹോസ്റ്റലുകളിലും വിൽപ്പന നടത്തുന്നതാണ് പതിവ്. പെരുമ്പാവുരുള്ള സ്വകാര്യ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് മറ്റു പ്രതികളായ ദൽവീഷും സോനുവും.
Discussion about this post