ഇസ്രയേൽ പ്രധാനമന്ത്രിക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് . അയൽ രാജ്യങ്ങളുമായടക്കമുള്ള യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നെതന്യാഹുവിന് പുറമെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും സൈനിക ഉദ്യോഗസ്ഥർക്കുമെതിരെയും വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ആരോപിച്ചാണ് അന്താരാഷ്ട്ര കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇസ്രയേൽ തങ്ങളുടെ അധികാരപരിധിയെ ചോദ്യം ചെയ്തുള്ള അപ്പീലുകൾ നിരസിച്ചതായി മൂന്ന് ജഡ്ജിമാരുടെ പാനലായ ഐസിസിയുടെ പ്രീ-ട്രയൽ ചേംബർ ക അതിന്റെ പ്രസ്താവനയിൽ പറഞ്ഞു.
വംശഹത്യ ,യുദ്ധക്കുറ്റങ്ങൾ തുടങ്ങിയവയ്ക്ക് വ്യക്തികളെ വിചാരണ ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര കോടതിയാണ് ഐസിസി. നെതർലാൻഡ്സിലെ ഹേഗിലാണ് ഐസിസിയുടെ ആസ്ഥാനം. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ കേൾക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഒരു അവയവമായ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്ന് ഐസിസി വ്യത്യസ്തമാണ്.
Discussion about this post