എറണാകുളം : മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ പീഡന പരാതി പിൻവലിക്കുന്നെന്ന് പരാതിക്കാരിയായ നടി. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നൽകുമെന്ന് നടി പറഞ്ഞു.
സർക്കാരിൽ നിന്ന് പിന്തുണ കിട്ടിയില്ല. തനിക്കെതിരെ ചുമത്തിയ പോക്‌സോ കേസിന്റെ സത്യം തെളിയിക്കാനും സർക്കാർ തയ്യാറായില്ല . സർക്കാർ പ്രതികളുടെ കൂടെയാണ് നിൽകുന്നതെന്നും നടി കൂട്ടിച്ചേർത്തു . . മാദ്ധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി വ്യക്തമാക്കി .
നടന്മാരായ എം മുകേഷ് എംഎൽഎ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
Discussion about this post