സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത് ഏറെ ആരാധകരുള്ള ഒരു നടിയുടെ പഴയ വീഡിയോ ആണ്. അതും പരസ്യത്തിന്റെ വീഡിയോ. മറ്റാരുമല്ല തെന്നിന്ത്യൻ നായിക സാമന്തയാണ് ആ താരം .
പരസ്യത്തിലെ താരത്തിന്റെ പഴയ ലുക്കാണ് ആരാധകർക്കിടയിൽ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്. താരമാണോ ഇതെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത വിധത്തിലാണ് മാറ്റം. എന്തൊരു മാറ്റം എന്നാണ് ആരാധകർ ചോദിക്കുന്നത്.അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളുമായി വരുന്നത്. സർജറിയും ബോട്ടോക്സും കൊണ്ടാണ് ഇപ്പോഴത്തെ താരത്തിന്റെ മാറ്റാമെന്നും കമന്റുകൾ ഉണ്ട്.
സിനിമയിൽ വരുന്നതിന് മുൻപാണ് സാമന്ത ഈ പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് സാമന്ത. വ്യക്തിജീവിതത്തിലും ആരോഗ്യത്തിലും ഇടയ്ക്ക് ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നെങ്കിലും ഇപ്പോൾ സിനിമയിൽ സജീവമാണ് നടി. അടുത്തിടെ സാമന്തയുടേതായി പുറത്തിറങ്ങിയ വെബ് സീരീസ് സിറ്റാഡൽ: ഹണി ബണ്ണി മികച്ച പ്രതികരണങ്ങളോടെ ആരാധകർ സീകരിച്ചിരുന്നു.
https://www.instagram.com/reel/DCcT5Vyt7cN/?utm_source=ig_web_button_share_sheet













Discussion about this post