Accused Are in Remandപത്തനംതിട്ട : നഴ്‌സിംഗ് വിദ്യാർത്ഥി അമ്മു സജീവന്റെ മരണത്തിൽ സഹപാഠികളായ മൂന്ന് വിദ്യാർത്ഥികളെ റിമാൻഡ് ചെയ്തു. ഡിസംബർ അഞ്ചുവരെയാണ് പ്രതികളെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ അറസ്റ്റ് ചെയ്ത പ്രതികളെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പോലീസ് റിമാൻഡിൽ വിട്ടത്.
പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോലിസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി. മൂന്ന് പേരുടെയും നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വർഷ നഴ്‌സിംഗ് വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുകയായിരുന്നു.
അതേസമയം കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര പിഴവ് ഉണ്ടായെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം. സഹപാഠികൾ അമ്മു സജീവനെ നിരന്തരമായി മാനസികമായി ഉപദ്രവിച്ചിരിന്നു. ഈ പ്രശ്‌നത്തിൽ പിതാവ് നേരിട്ടെത്തി പരാതി നൽകിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളേജ് അധികൃതർ ശ്രമിച്ചില്ല. പ്രശ്‌നങ്ങളെല്ലം തീർന്നിരുന്നുവെന്ന കോളേജ് അധികാരികളുടെ നിലപാടും കുടുംബം തള്ളി.
Discussion about this post