ന്യൂഡൽഹി: ജിയോ ഉൾപ്പെടെയുള്ള സ്വകാര്യ ടെലികോം കമ്പനികളെ പൂർണമായും കൈവിട്ട് ഉപഭോക്താക്കൾ. ബിഎസ്എൻഎൽവരിക്കാരുടെ എണ്ണം വർദ്ധിക്കുന്നു. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് പുതുതായി ബിഎസ്എൻഎല്ലിലേക്ക് മാറ്റിയത്. സ്വകാര്യ ടെലികോം കമ്പനികൾക്ക് ഇതിനോടകം തന്നെ 10 ദശലക്ഷം ഉപഭോക്താക്കളെ നഷ്ടമായിട്ടുണ്ട്. നിരക്ക് വർദ്ധനയാണ് സ്വകാര്യ ടെലികോം കമ്പനികൾക്ക് കനത്ത തിരച്ചടി നേടികൊടുത്തത്.
ഇക്കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു ജിയോ ഉൾപ്പെടെയുള്ള മൊബൈൽ കമ്പനികൾ താരിഫ് വർദ്ധിപ്പിച്ചത്. ഇതോടെ ഒറ്റയടിയ്ക്ക് 50 ലധികം രൂപയുടെ വ്യത്യാസം താരിഫിൽ ഉണ്ടായി. എന്നാൽ ബിഎസ്എൻഎൽ മാത്രം നിരക്ക് വർദ്ധിപ്പിച്ചില്ല. ഇതോടെ എല്ലാവരും കൂട്ടത്തോടെ ബിഎസ്എൻഎല്ലിലേക്ക് മാറുകയായിരുന്നു.
ട്രായ് ( ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിമാസം 14.34 ലക്ഷം പേരാണ് എയർടെലിന്റെ സേവനങ്ങൾ അവസാനിപ്പിക്കുന്നത്. 15.53 ലക്ഷം വിഐ ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിലേക്ക് മാറി. താരിഫ് വർദ്ധന ഏറ്റവും കൂടുതൽ തിരിച്ചടി നൽകിയിരിക്കുന്നത് ജിയോയ്ക്ക് ആണ്. 79.69 ലക്ഷം ഉപഭോക്താക്കളെയാണ് ജിയോയ്ക്ക് നഷ്ടമായത്.
നിലവിൽ ഒൻപത് കോടി വരിക്കാരാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. താരിഫ് വർദ്ധനയ്ക്ക് പിന്നാലെ ആയിരുന്നു ഈ നേട്ടം ബിഎസ്എൻഎൽ സ്വന്തമാക്കിയത്. സെപ്തംബറിലെ കണക്കുകൾ പ്രകാരം 8.49 ലക്ഷം ഉപഭോക്താക്കളാണ് ബിഎസ്എൻഎല്ലിലേക്ക് മാറിയത്. നമ്പർ പോർട്ട് ചെയ്യുന്നതിനായി 13.3 ദശലക്ഷം അപേക്ഷകളും ലഭിച്ചിട്ടുണ്ട്.
അതേസമയം ഉപഭോക്താക്കളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ വമ്പൻ മാറ്റങ്ങളാണ് ബിഎസ്എൻഎല്ലിന് വരുന്നത്. അതിവേഗ ഇന്റർനെറ്റിനായി ഇതിനോടകം തന്നെ 4 ജി സേവനങ്ങൾ ബിഎസ്എൻഎൽ ആരംഭിച്ചുകഴിഞ്ഞു. അടുത്ത ഒരു മാസത്തിനുള്ളിൽ 5 ജി സേവനങ്ങളും ആരംഭിക്കാനാണ് ബിഎസ്എൻഎല്ലിന്റെ തീരുമാനം.
Discussion about this post