പിതാവിന്റെ ചിതാഭസ്മം വളമായി നൽകി വളർത്തിയെടുത്ത കഞ്ചാവ് ഉണക്കി വലിച്ചെന്ന് യൂട്യൂബറായ മകൾ. 39 കാരിയായ റോസന്ന പാൻസിനോയാണ് ഇക്കാര്യം ലോകത്തിനോട് വിളിച്ചു പറഞ്ഞത്. തന്റെ പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. പിതാവിന്റെ അവസാന ആഗ്രഹമായിരുന്നു ഇതെന്നും അവർ വ്യക്തമാക്കി.
‘സ്മോക്കിംഗ് മൈ ഡെഡ് ഡാഡ്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. 2019 ഡിസംബറിലായിരുന്നു റോസന്ന പാൻസിനോയുടെ പിതാവ് മരിച്ചത്. രക്താർബുദം ബാധിച്ചാണ് മരണം. പോഡ്കാസ്റ്റിൽ റോസന്ന പാൻസിനോയോടൊപ്പം അവരുടെ മാതാവും സഹോദരിയും പങ്കുചേർന്നു. റോസന്ന പാൻസിനോയ്ക്ക് 14.6 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള യൂട്യൂബറാണ് ഇവർ.
തന്റെ ചിതാഭസ്മം എന്ത് ചെയ്യണമെന്ന് പിതാവ് തന്നോടും അമ്മയോടും പറഞ്ഞിരുന്നു. ആദ്യം അമ്മയ്ക്ക് മടിയായിരുന്നുവെന്ന് യൂട്യൂബർ പറയുന്നു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അച്ഛന്റെ ആഗ്രഹം നടത്തിക്കൊടുക്കാൻ അമ്മ തയ്യാറായി.
Discussion about this post