നസ്രിയ നസീമും ബേസില്‍ ജോസഫും ആദ്യമായി നായികാനായകന്മാരായി എത്തുന്നു എന്ന പ്രത്യേകതകൊണ്ടുതന്നെ ആരാധകര്‍ ഏറെ കാത്തിരുന്ന ചലച്ചിത്രമാണ് എം.സി. ജിതിന്‍ സംവിധാനംചെയ്ത ‘സൂക്ഷ്മദര്‍ശിനി’.അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നീ കഥാപാത്രങ്ങളെയാണ് നസ്രിയയും ബേസിലും അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ കുതിക്കുന്ന സൂക്ഷ്മദർശിനിയുടെ റിവ്യൂ പങ്കുവച്ചിരിക്കുകയാണ് വാണി ജയതേ.
സൂക്ഷ്മദർശിനി” ആ പേരാണ് ആദ്യം കൗതുകകരമായി തോന്നിയത്. മലയാളത്തിൽ നിലവിലുള്ള കീഴ്‌വഴക്കങ്ങൾ അനുസരിച്ച് ‘മൈക്രോസ്കോപ്പ്’ എന്ന് പേരിടാവുന്നത് ഒഴിവാക്കിക്കൊണ്ട് ശുദ്ധ മലയാളത്തിൽ തന്നെ പേരിട്ടത് തന്നെ, ഒരു വ്യത്യസ്തത തേടിയുള്ള ഒരു ശ്രമമായി തോന്നി. പിന്നെയാണ് കാസ്റ്റിംഗ് ശ്രദ്ധിച്ചത്. ഇതുവരെ ഒന്നിച്ചു പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഒരു പറ്റം അഭിനേതാക്കൾ. അതിൽ ഏറെനാളായി അധികമൊന്നും സജീവമല്ലാത്ത നസ്രിയ, പ്രേമലുവിന് ശേഷം അഖിലാ ഭാർഗ്ഗവനും ആവേശത്തിലെ പൂജാ മോഹൻരാജും, മനോഹരിയും… പിന്നെ ബേസിലും, ദീപക്ക് പറമ്പൊലും, സിദ്ധാർഥ് ഭരതനും, കോട്ടയം രമേശും.. ഇതിനെല്ലാം പുറമെ സമീർ താഹിറിന്റെയും ഷൈജു ഖാലിദിന്റെയും ഭാവനാ സ്റുഡിയോയുടെയും ഒക്കെ ഇന്ന് മലയാള സിനിമയിലുള്ള ബ്രാൻഡ് വാല്യൂ. ട്രെയ്‌ലർ വന്നപ്പോൾ അതും ചെറുതല്ലാത്ത ഒരു ക്യൂരിയോസിറ്റി ഉണർത്തി. അതുകൊണ്ട് തന്നെ ആദ്യ ദിനത്തിൽ തന്നെ ടിക്കെറ്റെടുക്കുവാൻ വേറൊന്നും ചിന്തിക്കേണ്ടി വന്നില്ല. നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ പക്ഷെ അനുഭവം വ്യത്യസ്തമായിരിക്കും എന്നൊരു പ്രതീക്ഷ ഉള്ളിൽ തോന്നിയിരുന്നു…
പക്ഷെ ആ പ്രതീക്ഷയെ ഒക്കെ കടന്നു ബഹുദൂരം പോയിട്ടുണ്ട് സൂക്ഷ്മദർശിനി. ഒരു ഫീൽ ഗുഡ് കോമഡി സിനിമയ്ക്ക് വേണ്ട ഒരു ആമ്പിയൻസും സിറ്റുവേഷനുകളും കഥാപാത്രങ്ങളെയും ഒക്കെ ചേർത്തുകൊണ്ട് ഒരു ഒന്നൊന്നര ത്രില്ലർ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒരു എനിഡ് ബ്ലൈട്ടൻ പുസ്തകം വായിക്കുന്ന പോലുള്ള ഒരു തുടക്കത്തിൽ നിന്നും, പ്രേക്ഷകരെ മെല്ലെ മെല്ലെ ആകർഷിച്ചു കൊണ്ടുവന്ന്, ഒരു ഹിച്ച്കോക്ക് മിസ്ട്രിയുടെ ലെവലിൽ അടുത്ത നിമിഷം എന്ത് സംഭവിക്കും എന്നുള്ള ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടൊരു പോക്ക്.. ഒടുക്കം ഒട്ടും നിരാശപ്പെടുത്താത്ത ഒരു ക്ളൈമാക്‌സും. കൂടുതലൊന്നും പ്ലോട്ടിനെക്കുറിച്ച് ഇവിടെ ചേർക്കുന്നില്ല. ഇതിലേറെ എന്ത് പറഞ്ഞാലും അതിൽ സ്‌പോയ്‌ലറുകളുടെ അംശം കാണും. എന്താണ് നിങ്ങൾക്ക് വിളമ്പാൻ പോവുന്നത് എന്നറിയാതെ ഇലയ്ക്ക് മുമ്പിൽ ഇരിക്കുന്ന ആ ഒരു ആകാംക്ഷയോടെ തന്നെ ആസ്വദിക്കേണ്ട ഒന്ന് തന്നെയാണ്. ഇയ്യടുത്ത കാലത്തെ മലയാളം ഫിലിം മേക്കർമാരിലെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗുണം, അവർ അധികമൊന്നും സ്പൂൺ ഫീഡ് ചെയ്തു നൽകാൻ മെനക്കെടുന്നില്ല എന്നാണ്. പ്രേക്ഷകരുടെ ബുദ്ധിയെയും ആസ്വാദന നിലവാരത്തെയുമൊക്കെ അവർ ബഹുമാനിക്കുന്നുണ്ട്. അതിവിടെയും തുടരുന്നു.
ആർട്ടിസ്റ്റുകളിൽ, ഇടയ്ക്കൊന്ന് പാളിപ്പോയെങ്കിലും നസ്രിയ മൊത്തത്തിൽ പ്രിയയുടെ കാരക്ടറിനെ തോളിലേറ്റിയിട്ടുണ്ട്. അതെ സമയം ബേസിലിന്റെ പ്രകടനത്തിലാണെങ്കിൽ ഒരു സ്ഥിരം ശൈലി ഇടയ്ക്ക് കേറി വരുന്നുണ്ട്. മാനുവലിന്റെ വേഷത്തിൽ ഒപ്പിച്ചു പോയിട്ടുണ്ടെന്ന് മാത്രം. മറ്റുള്ളവർ ഒക്കെ തങ്ങളുടെ റോളുകൾക്ക് യോജിച്ച കാസ്റ്റിംഗ് ആണ്. ടെക്ക്നിക്കൽ സൈഡ് നന്നായിരുന്നു പ്രത്യേകിച്ച് ബാക്ക് ഗ്രൗണ്ട് സ്‌കോർ. പാട്ടുകൾ രണ്ടെണ്ണമുള്ളത് വലിയ ശ്രവണസുഖം ഒന്നും നൽകാത്തത് ആണെങ്കിലും സ്‌കോറിൽ ക്രിസ്റ്റോ സ്‌കോർ ചെയ്തു. ആ ഒരു പേസിന് സിങ്ക് ചെയ്തു കൊണ്ട് സെറ്റ് ചെയ്തിട്ടുണ്ട്. ആദ്യ സിനിമയായ നോണ്സെൻസ് വൻ പരാജയമായ ശേഷം തിരിച്ചു വരുന്നതിന് മുമ്പ് നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ട് എംസി ജിതിൻ എന്ന സംവിധായകൻ. അതിന്റെ ഗുണം സ്‌ക്രീനിൽ കാണാനുമുണ്ട്. ബേസിലിന്റെ വേഷങ്ങൾക്ക് ഒരു കുമ്പളങ്ങി ഷമ്മിയുടെ ടച്ച് കൊടുത്തിട്ടുണ്ട്.
അവസാനമായി പറയാനുള്ളത് മലയാള സിനിമ ഈ വർഷം നേടിയെടുക്കുന്ന പ്രേക്ഷകപ്രീതിയെക്കുറിച്ചാണ്. മാസത്തിൽ ഒരു റിലീസെങ്കിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന വ്യത്യസ്ത വിഷയങ്ങളുമായി എത്തുന്നവയാണ്. ഒരു ഴോൻറെയിലും കൊണ്ട് തളയ്ക്കാതെ പുതുമ ചോരാത്ത വിഷയങ്ങൾ ഒന്നിന് പിറകെ ഒന്നായി ദൃശ്യവൽക്കരിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു. നിറഞ്ഞ സദസ്സിലോടുന്ന തീയറ്ററിൽ ഒരു 25% വരുന്ന പ്രേക്ഷകർ മലയാളികളല്ല. അവർ നല്ലപോലെ ആസ്വദിക്കുന്നുണ്ടെന്ന് പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. ഈ സിനിമകൾ ആസ്വദിച്ചു തുടങ്ങിയ അവരുടെ അടുത്ത് കാംഗ്വയും, മാർട്ടിനും, ദേവരായും, ഫൂൽ ബുലയ്യയും ഒക്കെ കൊണ്ട് ചെന്നാൽ അവർക്ക് രുചിക്കാതെ ആവുന്നത് വെറുതെ ആയിരിക്കില്ല
സൂക്ഷ്മദർശിനി തീയറ്ററുകളിൽ













Discussion about this post