മുംബൈ : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ തിരിമറി മൂലമാണ് താൻ തോറ്റതെന്ന് പ്രഖ്യാപിച്ച് നടി സ്വര ഭാസ്‌കറിൻ്റെ ഭർത്താവും എൻസിപി (ശരദ് പവാർ) സ്ഥാനാർത്ഥിയുമായ ഫഹദ് അഹമ്മദ്. മഹാരാഷ്ട്രയിലെ അനുശക്തി നഗർ നിയമസഭാ മണ്ഡലത്തിലെ കനത്ത തോൽവിക്ക് ശേഷമാണ് ഫഹദ് അഹമ്മദിന്റെ ഈ ആരോപണം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ‘കൺട്രോൾ യൂണിറ്റ് ‘ ആണ് തന്റെ തോൽവിക്ക് കാരണമെന്നും ഫഹദ് കുറ്റപ്പെടുത്തി.
വോട്ടിംഗ് മെഷീനിൽ തകരാറുണ്ടെന്ന് ആരോപിച്ച ഫഹദ് അഹമ്മദ് വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 99% ബാറ്ററി ഉണ്ടായിരുന്ന വോട്ടിംഗ് മെഷീനുകൾ ആണ് തന്റെ തോൽവിക്ക് കാരണമെന്നാണ് ഫഹദിന്റെ കണ്ടെത്തൽ. എതിരാളിയായ സന മാലിക്കിനോട് ദയനീയമായി തോറ്റതിന് പിന്നാലെയാണ് വോട്ടിംഗ് മെഷീനെ കുറ്റപ്പെടുത്തിക്കൊണ്ട് ഫഹദ് രംഗത്തെത്തിയത്.
ഉത്തർപ്രദേശ് സ്വദേശിയായ ഫഹദ് അഹമ്മദ് ഫഹദ് അഹമ്മദ് നേരത്തെ സമാജ്‌വാദി പാർട്ടി പ്രവർത്തകനായിരുന്നു. കുറച്ചുകാലം മുമ്പ് എസ്പി വിട്ട് അദ്ദേഹം എൻസിപി ശരദ് പവാർ വിഭാഗത്തിൽ ചേരുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എം ബിജെപിയുടെയും കടുത്ത വിമർശകയായ ബോളിവുഡ് നടി സ്വര ഭാസ്കർ 2023 ലാണ് ഫഹദ് അഹമ്മദിനെ വിവാഹം ചെയ്തിരുന്നത്.
Discussion about this post