ഭാര്യ ശാലിനിയുടെ ജന്മദിനത്തിന് വമ്പന്‍ സമ്മാനവുമായി തമിഴകത്തിന്റെ പ്രിയ താരം അജിത്ത്. സെലിബ്രിറ്റികളുടെ ഗാരിജിലെ ഏറ്റവും വിലപിടിപ്പുള്ള അലങ്കാരങ്ങളിൽ ഒന്നായ ആഡംബര വാഹനം ലെക്സസ്സ് ആണ് പ്രിയപത്നിക്കുള്ള അജിത്തിന്റെ സമ്മാനം. ഭർത്താവ് സമ്മാനിച്ച വാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചതിനു ശേഷമുള്ള ചിത്രങ്ങൾ ശാലിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ലെക്സസിന്റെ ആർ എക്സ് 350. ഇന്ത്യൻ വിപണിയിൽ 99.99 ലക്ഷം രൂപ വില വരുന്ന വാഹനം നിരത്തിലെത്തുമ്പോൾ ഒരു കോടി രൂപയ്ക്ക് മുകളിൽ വില ഉയരും. ആഡംബരവും സുരക്ഷയും ഒരുമിക്കുന്ന ലെക്സസിന്റെ ആർ എക്സ് 350 ഫീച്ചറുകളാലും സമ്പന്നമാണ്. 14 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ഡ്യൂവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഹെഡ്സ് അപ് ഡിസ്പ്ലേ, ഹീറ്റഡ് ആൻഡ് വെന്റിലേറ്റഡ് മുൻ സീറ്റുകൾ, വെന്റിലേറ്റഡ് റിയർ സീറ്റുകൾ, 7 എയർ ബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയവയാണ് ഇതിൽ പ്രധാനം.
യൂറോ എൻ സി എ പി ഇടി പരീക്ഷയിൽ അഞ്ച് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയിട്ടുള്ള വാഹനമാണ് ലെക്സസ് ആർ എക്സ് 350.
Discussion about this post