എറണാകുളം : മലയാളികളുടെ ആഭ്യന്തര യാത്രകളെ കൂടുതൽ സുഗമമാക്കാൻ സ്പെഷ്യൽ സർവീസുകൾ ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. കൊച്ചി-തിരുവനന്തപുരം റോഡിലാണ് എയർ ഇന്ത്യ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ലേ ഓവറുകൾ ഇല്ലാതെ നേരിട്ടുള്ള സർവീസുകൾ ആയതിനാൽ അതിവേഗം എത്തിച്ചേരാം എന്നുള്ളതാണ് ഈ സർവീസുകളുടെ പ്രത്യേകത.
ഇതുവഴി വെറും 50 മിനിറ്റ് മാത്രമായിരിക്കും കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും എടുക്കുക. തിരുവനന്തപുരത്തെയും കൊച്ചിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സർവീസുകൾ തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ ആയിരിക്കും നടത്തുക. നവംബർ 23 മുതലാണ് എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിലെ ഈ സ്പെഷ്യൽ സർവീസുകൾ ആരംഭിക്കുന്നത്.
തിരുവനന്തപുരത്തു നിന്നും ചൊവ്വാഴ്ചയും ശനിയാഴ്ചയും ആയിരിക്കും സർവീസ് ആരംഭിക്കുന്നത്. രാവിലെ 7:15ന് പുറപ്പെടുന്ന വിമാനം 8:5ന് കൊച്ചിയിൽ എത്തിച്ചേരും. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസുകൾ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ആയിരിക്കും. രാത്രി 11 മണിക്ക് കൊച്ചിയിൽ നിന്നും പുറപ്പെട്ട് തിരുവനന്തപുരത്ത് 11:50ന് എത്തിച്ചേരുന്ന രീതിയിലാണ് സർവീസുകൾ നിശ്ചയിച്ചിട്ടുള്ളത്.
Discussion about this post