കാലാവസ്ഥാമാറ്റവും മറ്റും ജലദോഷത്തിനും ചെറിയ പനിക്കും കാരണമാകുന്നു, ഇങ്ങനെ വരുമ്പോള്‍ തൊണ്ടയിലെ അസ്വസ്ഥതയാണ് പലര്‍ക്കും അസഹ്യമായി തോന്നുന്നത്. ഇതിനായി മരുന്നുകളും മറ്റും നിലവിലുണ്‍് താനും. എങ്കിലും തൊണ്ടവേദനയെ പെട്ടെന്ന് സുഖപ്പെടുത്തുന്ന ഒരു വിദ്യ പങ്കുവെച്ചിരിക്കുകയാണ് ടെയ്‌ലര്‍ എന്ന യുവതി. ടിക് ടോക്കില്‍ ഇവര്‍ പങ്കുവെച്ച വീഡിയോ കണ്ട് ഈ രീതി ഫലപ്രദമാണെന്നാണ് പലരും പറയുന്നത്.
ടെയ്ലര്‍ തന്റെ അനുഭവം കാഴ്ചക്കാരോട് പറയുന്നതിങ്ങനെ ”രണ്ട് രാത്രികള്‍ക്ക് മുമ്പ്, എനിക്ക് ഉറങ്ങാന്‍ പോലും കഴിയാത്തവിധംതൊണ്ടവേദനയും അസ്വസ്ഥതയും തുടങ്ങി. ഞാന്‍ ‘തൊണ്ടവേദനയ്ക്കുള്ള പരിഹാരങ്ങള്‍’ ഗൂഗിള്‍ ചെയ്തു.
നിരവധി മാര്‍ഗ്ഗങ്ങളില്‍ നിന്ന് അസാധാരണമായ ഒരു ടിപ് കണ്ടെത്തി. അതില്‍ പറയുന്നതിങ്ങനെയാണ് തൊണ്ടവേദനയുണ്ടെങ്കിലും ആദ്യം ‘നിങ്ങള്‍ നിങ്ങളുടെ കഴുത്ത് 36 തവണ പതുക്കെ വിരലുകള്‍ കൊണ്ട് അമര്‍ത്തി വലിച്ചുപിടിക്കുക.
അവള്‍ തുടര്‍ന്നു, ”പിന്നാലെ നിങ്ങളുടെ കൈപ്പത്തി ചൂടുവരുത്തിയശേഷം ഈ വശത്ത് 36 തവണ തട്ടുക, ഇത് അസാധാരണമായ ഒന്നായി തോന്നിയെങ്കിലും പിറ്റേ ദിവസം എന്റെ തൊണ്ടവേദന അപ്രത്യക്ഷമായിരുന്നു ടെയ്‌ലര്‍ പറഞ്ഞു. തങ്ങള്‍ക്കും ഇതേ അനുഭവമുണ്ടെന്നാണ് പലരും വീഡിയോയ്ക്ക് മറുപടിയായി ചേര്‍ക്കുന്നത്.
Discussion about this post