ഇസ്ലാമാബാദ്; പാകിസ്താനിൽ ഗുരുതര സാഹചര്യം. മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ ജയിൽമോചനത്തിനായി തെഹ്രീക് ഇ ഇൻസാഫ് പാർട്ടി പ്രവർത്തകർ പ്രക്ഷോഭത്തിന് ഇറങ്ങിയതോടെയാണ് കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞത്. ഇതോടെ രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിൽ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചു. പിടിഐ തലസ്ഥാനത്ത് വമ്പൻ റാലി സംഘടിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് സർക്കാർ ലോക്ഡൗൺ നടപ്പിലാക്കിയത്.
ഇസ്ലാമാബാദിലേക്കുള്ള പ്രധാനഹൈവേകളും റോഡുകളും ഷിപ്പിംഗ് കണ്ടെയ്‌നറുകൾ ഉപയോഗിച്ച് അടച്ചു. ഇസ്ലാമാബാദിലെയും റാവൽപിണ്ടിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
ആയിരക്കണക്കിന് പൊലീസ്,? പാരാമിലിട്ടറി ഉദ്യോഗസ്ഥരെ അധികം വിന്യസിച്ചു. ഇസ്ലാമാബാദിൽ കൂട്ടംചേരലുകൾ നിരോധിച്ചു. പ്രദേശത്തെ മൊബൈൽ ഇന്റർനെറ്റ് സേവനവും വിച്ഛേദിച്ചു
പാർലമെന്റ്, സർക്കാർ ഓഫീസുകൾ, വിവിധ രാജ്യങ്ങളുടെ എംബസികൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന ഇസ്ലാമാബാദിലെ റെഡ് സോണിൽ പ്രതിഷേധം നടത്താനാണ് ഇമ്രാൻ അനുകൂലികളുടെ നീക്കം.
Discussion about this post