കുട്ടിക്കാലത്ത് നമ്മളെ രസിപ്പിച്ച ടോം ആൻഡ് ജെറി കാർട്ടൂൺ ഓർമ്മയില്ലേ…അതിലെ ടോമിനെയും ജെറിയെയും പോലെ നമ്മളെ കുടുകുടാചിരിപ്പിച്ച കഥാപാത്രമാണ് ക്വാക്കർ എന്ന മഞ്ഞ കുഞ്ഞിത്താറാവ്. നിഷ്‌കളങ്കനായ ക്വാക്കറിന്റെ അബദ്ധങ്ങളും വേലകളും രക്ഷിക്കാനായി ജെറി നടത്തുന്ന ശ്രമങ്ങളും നമ്മൾ കൗതുകത്തോടെ കണ്ട് ഇരിക്കുമായിരുന്നു അല്ലേ…
ആ കുഞ്ഞിമഞ്ഞത്താറാവിനെ ഇഷ്ടമുള്ളവർ ദാ നേരെ സ്‌പെയിനിലെ മഡ്രിഡിലേക്ക് പറന്നോളൂ. നിങ്ങളെ കാത്ത് ഒരു മഞ്ഞതാറാപ്പള്ളി തന്നെ ഉണ്ട്. 2012 ൽ കൊമീഡിയൻ ലിയോ ബസി ആരംഭിച്ച ഈ പള്ളിയാകെ താറാവ് മയമാണ്. എവിടെ നോക്കിയാലും താറാവ് തന്നെ താറാവ്. പേരിൽ പള്ളിയുണ്ടെങ്കിലും ഇതൊരു ദേവാലയമല്ല. ചെറിയ ചെറിയ കാര്യങ്ങളെ ആദരിക്കാനുള്ള വേദി അത്രതന്നെ.
നിരീശ്വരവാദിയായിരുന്ന ലിയോ ബസി എല്ലാ ഞായറാഴ്ചയും പള്ളിയിലെത്തി ചില പ്രത്യേക പ്രാർത്ഥനകൾ നടത്തും. തമാശയുടെ അകമ്പടിയോടെ ലോകകാര്യങ്ങളൊക്കെ വിവരിക്കും. ഇതിനിടെ പുട്ടിന് പീരപോലെ താറാവ് കരയുന്നത് പോലെ ക്വാക്ക് ക്വാക്ക് എന്ന് ശബ്ദവുമുണ്ടാക്കും. വിചിത്രം തന്നെ അല്ലേ… ഒരുമണിക്കൂർ നീളുന്ന ഈ പരിപാടിയിൽ നിരവധി പേരാണ് പങ്കെടുക്കുന്നത്. റബ്ബർ കൊണ്ട് നിർമ്മിച്ച താറാവ് കൊണ്ട് അലങ്കരിച്ച പള്ളിയിൽ പ്രവേശന ഫീസ് ഒന്നും തന്നെയില്ല. എന്നാൽ പള്ളിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകാനായി സുമനസുകൾ നൽകുന്ന സംഭാവന സ്വീകരിക്കാറുണ്ട്.
പള്ളിയിലേക്ക് കടക്കുമ്പോൾ ആദ്യം ലിയോ ബാസ്സി താറാവ് കുർബാന നടത്തുന്ന ഭാഗമാണ് കാണാൻ സാധിക്കുക. താഴെ, പ്രധാന ആരാധനാലയങ്ങളിലൊന്ന് നമുക്ക് കാണാം, കരിഞ്ഞ റബ്ബർ താറാവ് അടങ്ങിയ ഒരു ചെറിയ അഗ്‌നികുണ്ഡവും ഉണ്ട്താഴെ, ലിയോ ബാസിയുടെ പ്രസംഗപീഠം കാണാം, അവിടെ അദ്ദേഹം തന്റെ പ്രതിവാര ഡക്ക് മാസ്സ് നടത്തുന്ന ഇടമാണ്.
Discussion about this post