ന്യൂഡൽഹി; പാലക്കാട് തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ രാജിവയ്ക്കുമെന്ന പ്രചരണങ്ങൾ തള്ളി ബിജെപി ദേശീയ നേതൃത്വം ആരും രാജിവെക്കുന്നില്ല, ആരോടും പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരളത്തിൻറെ പ്രഭാരി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാലക്കാട് ഉൾപ്പെടെ നിരവധി സീറ്റുകളിൽ ബിജെപി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വം രാജിവെക്കുമോ എന്ന് ചോദിക്കുന്നതിൻറെ യുക്തി എന്നെ അത്ഭുതപ്പെടുത്തുകയാണ്. ഇതേ യുക്തിയാണെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ തോറ്റതോടെ പിണറായി വിജയൻ രാജിവെയ്‌ക്കേണ്ടേ. ഇതേയുക്തി ആണെങ്കിൽ മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജിവെക്കേണ്ടേയെന്നും പ്രകാശ് ജാവദേക്കർ ചോദിച്ചു.
ബിജെപിയുടെ അംഗത്വ യജ്ഞം ശക്തമായി തുടരും. 8800002024 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകി ആർക്കും ബിജെപിയിൽ അംഗമാകാം.എൽഡിഎഫും യുഡിഎഫും കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു
Discussion about this post