മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ സ്ഥാനം രാജിവച്ച് മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പഠോലെ. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് അദ്ദേഹത്തിന്റെ രാജിയെന്നാണ് വിവരം. 288 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വെറും 16 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. ശനിയാഴ്ചയായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്.
തിരഞ്ഞെടുപ്പിൽ സകോളി നിയമസഭാ മണ്ഡലത്തിൽ നിന്നും നാന പഠോലെ മത്സരിച്ചിരുന്നു. ബിജെപിയുമായുള്ള കടുത്ത മത്സരത്തിൽ വെറും 208 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ വിജയം. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറഞ്ഞതും രാജിയ്ക്ക് ഇടയാക്കി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ആയിരുന്നു കോൺഗ്രസ് നടത്തിയിരുന്നത്. 17 സീറ്റുകളിൽ 13 ഉം നേടിക്കൊണ്ടായിരുന്നു കോൺഗ്രസിന്റെ വിജയം. അതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയ്ക്ക് വലിയ വിജയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഈ പ്രതീക്ഷയ്ക്ക് വലിയ മങ്ങലാണ് ഏൽപ്പിച്ചിട്ടുള്ളത്.
2021 ൽ ആയിരുന്നു കോൺഗ്രസിന്റെ അദ്ധ്യക്ഷനായി നാനാ പഠോലെ ചുമതലയേറ്റത്. ബാലാസാഹെബ് തൊറാട്ട് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ നിയമനം.
Discussion about this post