കാഠ്മണ്ഡു: നേപ്പാളില്‍ നിന്ന് 21 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നതായി റിപ്പോര്‍്ട്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മോശം കാലാവസ്ഥ കാരണം മലനിരകളില്‍ വിമാനം ഇടിച്ചുതകര്ന്നതാണെന്നാണ് അധികൃതരുടെ നിഗമനം. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഇന്നു രാവിലെ ടേക്ക് ഓഫിനു ശേഷം വിമാനവുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. 18 മിനിറ്റ് യാത്രയേ വിമാനത്തിനു താണ്ടാനുണ്ടായിരുന്നുള്ളൂ. കാഠ്മണ്ഡുവിന് 200 കിലോമീറ്റര്‍ പടിഞ്ഞാറുള്ള പൊഖാറയിലെ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. വടക്കുള്ള ജോംസോം വിമാനത്താവളത്തിലേക്കായിരുന്നു യാത്ര.
വിമാനം കാണാതായ ഉടനെ ഹെലിക്കോപ്റ്ററുകള്‍ തിരച്ചിലില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് രണ്ട് മണിക്കൂറിലധികം നേരം നടത്തിയ തിരച്ചില്‍ ഹെലിക്കോപ്റ്ററുകള്‍ അവസാനിപ്പിക്കുകയായിരുന്നു. പ്രാദേശിക വിമാന കമ്പനിയായ താര എയര്‍ലൈന്‍സിന്റെ ട്വിന്‍ ഒട്ടെര്‍ വിമാനമാണ് കാണാതായത്.
Discussion about this post