വാഷിംഗ്‌ടൺ: ജനുവരി 20 ന് വൈറ്റ് ഹൗസിൻ്റെ ചുമതലയേൽക്കാൻ പോവുകയാണ് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഇതോടൊപ്പം തന്നെ ചൈന, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ താരിഫ് ചുമത്താനുള്ള പദ്ധതികൾ കൂടെ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ മറ്റു രാജ്യങ്ങളിലേക്ക് പോയിട്ടുള്ള
നിർമ്മാണ ജോലികൾ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ട്രംപ്. അത് കൊണ്ട് തന്നെ ഈ രാജ്യങ്ങൾക്കെതിരെ താരിഫ് ഉപയോഗിക്കുന്നത് തുടരുമെന്ന് സൂചിപ്പിക്കുന്നു.
അതേസമയം ട്രംപിൻ്റെ പ്രാരംഭ താരിഫ് പ്ലാനുകളിൽ ഇന്ത്യ ഇല്ല എന്നത് ശ്രദ്ധേയമായി.
യുഎസുമായുള്ള ഉഭയകക്ഷി വ്യാപാര സന്തുലിതാവസ്ഥയെ അടിസ്ഥാനമാക്കി രാജ്യങ്ങളെ റാങ്ക് ചെയ്യുന്ന സ്ഥാപനമാണ് ഇക്കണോമിസ്റ്റ് ഇൻ്റലിജൻസ് യൂണിറ്റ് (ഇഐയു). ഇവരുടെ അഭിപ്രായപ്രകാരം ട്രംപിൻ്റെ തിരഞ്ഞെടുപ്പ് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് അമേരിക്കയുടെ 3 വ്യാപാര പങ്കാളികളെയാണ്. മെക്സിക്കോ, ചൈന, കാനഡ എന്നിവരാണവ.
ട്രംപിന്റെ നികുതി തീരുവകൾ പ്രധാനമായും ലക്‌ഷ്യം വെക്കുന്നത് നിർമ്മാണ മേഖലയിലാണ് ഇതാണ് ഇന്ത്യക്ക് രക്ഷയായത് . കാരണം ഇന്ത്യയുടെ അമേരിക്കൻ വ്യാപാരങ്ങൾ കൂടുതലും സോഫ്റ്റ്‌വെയർ ഔട്സോഴ്സിങ് പോലെയുള്ള സേവന വിഭാഗത്തിലാണ്.
Discussion about this post