ന്യൂഡൽഹി; വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് ഝാർഖണ്ഡിലെ യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്. മൈനിംഗ് മേറ്റ് – സി, ബ്ലാസ്റ്റർ – ബി, വിൻഡിംഗ് എഞ്ചിൻ ഡ്രൈവർ – ബി എന്നീ തസ്തികയിലെ 82 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ആറ്റോമിക് എനർജിക്ക് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് യു സി ഐ എൽ.
എഴുത്തു പരീക്ഷ, സ്‌കിൽ ടെസ്റ്റ് / പേഴ്‌സണൽ ഇന്റർവ്യൂ, ഡോക്യുമെന്റ് പരിശോധന, മെഡിക്കൽ പരിശോധന എന്നീ പ്രക്രിയകളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
മൈനിംഗ് മേറ്റ്-സി തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്ലസ് ടു, മൈനിംഗ് മേറ്റ് സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി, പ്രസ്തുത മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ആവശ്യമായ യോഗ്യതയും പരിചയവും. പരമാവധി പ്രായപരിധി 35 വയസാണ്. ബ്ലാസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് എസ് എസ് എൽ സിയാണ് യോഗ്യത.
ബ്ലാസ്റ്റർ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ആവശ്യമാണ്. വിൻഡിംഗ് എൻജിൻ ഡ്രൈവർക്ക് പത്താം ക്ലാസ് യോഗ്യതയും വൈൻഡിംഗ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസിയും വേണം. കൂടാതെ മൂന്ന് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയവും അനിവാര്യമാണ്. 32 വയസായിരിക്കണം അപേക്ഷകരുടെ പരമാവധി പ്രായപരിധി.
മൈനിംഗ് മേറ്റ്-സിയായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 29190 രൂപ മുതൽ 45480 രൂപ വരെ ശമ്പളം ലഭിക്കും. ബ്ലാസ്റ്റർ-ബി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 28790 രൂപ മുതൽ 44850 രൂപ വരെ ശമ്പളം ലഭിക്കും. വിൻഡിംഗ് എഞ്ചിൻ ഡ്രൈവർ – ബിയായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 28790 രൂപ മുതൽ 44850 രൂപ വരെ ശമ്പളം ലഭിക്കും.
യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവരും ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരുമായ ഉദ്യോഗാർത്ഥികൾ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ജനന തീയതി തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, അനുഭവം, ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 500 രൂപയാണ് അപേക്ഷാ ഫീസ്.നവംബർ 30 ആണ് അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി.
Discussion about this post