തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നോഡൽ ഓഫീസറെ നിയമിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈകോടതിയുടെ നിർദേശം. പരാതികാർ നേരിടുന്ന ആക്ഷേപങ്ങളും അധിക്ഷേപങ്ങളും നോഡൽ ഓഫീസറെ അറിയിക്കാം .ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ജസ്റ്റിസ് സി എസ് സുധ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
മൊഴി നൽകിയവർക്ക് ഭീഷണി സന്ദേശങ്ങൾ വരുന്നെന്ന് ഡബ്യൂസിസി അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർദേശം. സംസ്ഥാന പോലീസാണ് നോഡൽ ഓഫീസറെ നിയമിക്കുന്നത്.
Discussion about this post