ധാക്ക: ഇസ്‌കോൺ മൗതമൗലികവാദ സംഘടനയാണെന്ന് ബംഗ്ലാദേശ് സർക്കാർ. ഇസ്‌കോണിനെ രാജ്യത്ത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഒരു ഹൈക്കോടിയിൽ ഫയൽ ചെയ്ത ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഈ നിലപാട് വ്യക്തമാക്കിയത്. ഇസ്‌കോൺ’ ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്നും ഒരു മതമൗലികവാദ സംഘടനയാണെന്നുമായിരുന്നു അറ്റോർണി ജനറൽ മുഹമ്മദ് അസദുസ്സമാൻ ഹൈക്കോടതിയെ അറിയിച്ചത്. സംഘടനയുടെ പ്രവർത്തനങ്ങൾ സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സർക്കാരിന്റെ വാദത്തിന് പിന്നാലെ ‘ഇസ്‌കോണി’നെ സംബന്ധിച്ചുള്ള സർക്കാരിന്റെ റിപ്പോർട്ടും രാജ്യത്തെ ക്രമസമാധാനനിലയെക്കുറിച്ചുള്ള റിപ്പോർട്ടും ഉടൻ സമർപ്പിക്കാൻ കോടതി നിർദേശം നൽകി.
ധാക്ക ഹൈക്കോടതിയിൽ ഹർജി. ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ അറസ്റ്റിനെ തുടർന്ന് ബംഗ്ലദേശിൽ പ്രതിഷേധം ആളിക്കത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്‌കോൺ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചത്.രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇസ്‌കോൺ അംഗം കൂടിയായ ചിന്മയ് കൃഷ്ണദാസിനെ ധാക്ക വിമാനത്താവളത്തിൽനിന്നു അറസ്റ്റ് ചെയ്തത്.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിലും ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിലും ജാമ്യം നിഷേധിച്ചതിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Discussion about this post