ശ്രീനഗർ : വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്കുള്ള നിർദിഷ്ട റോപ്‌വേ പദ്ധതിക്കെതിരെ ജമ്മുകശ്മീരിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തം. കത്ര ബേസ് ക്യാമ്പിൽ നടന്ന പുതിയ പ്രതിഷേധത്തിൽ ബുധനാഴ്ച അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ഇതേ പ്രതിഷേധത്തിൽ നടന്ന ആക്രമണത്തിൽ ഒരു പോലീസുകാരന് പരിക്കേറ്റിരുന്നു.
തിങ്കളാഴ്ച നടന്ന സംഘർഷത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് ബുധനാഴ്ച പുതിയ പ്രതിഷേധം ആരംഭിച്ചത്. കത്രയിലെ താരകോട്ടിൽ റോപ്പ്‌വേ സ്ഥാപിക്കുന്നതിനെതിരെ ഏതാനും വ്യാപാരികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കത്രയിലെ ഫൗണ്ടൻ ചൗക്കിൽ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും വാഹന ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇഷ്ടികകൾ, കല്ലുകൾ, ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചതിന്റെ പേരിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post