മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമാണ് ദിവ്യ ഉണ്ണി. വിവാഹശേഷം താമസം വിദേശത്തേക്ക് മാറ്റിയെങ്കിലും സിനിമകളിലൂടെ ഇന്നും മലയാളികളുടെ വീട്ടിലെ അംഗമാണ് ദിവ്യ ഉണ്ണി.വിവാഹ ശേഷമാണ് നടി സിനിമാ രംഗം വിട്ടത്. അമേരിക്കയിലേക്ക് പോയ ദിവ്യ പുതിയൊരു ജീവിതം തുടങ്ങി. സിനിമ വിട്ടെങ്കിലും ഡാൻസുമായി ദിവ്യ മുന്നോട്ട് നീങ്ങി. അമേരിക്കയിൽ ഡാൻസ് സ്‌കൂൾ തുടങ്ങി.
ദിവ്യ ഉണ്ണി അഭിനയിച്ച സിനിമകളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ആകാശഗംഗ. മലയാളത്തിലെ ഹൊറർ സിനിമകളിൽ ആകാശഗംഗ ഇന്നും മുൻനിരയിലുണ്ട്, സിനിമയെക്കുറിച്ച് ദിവ്യ ഉണ്ണി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഷൂട്ടിംഗിനിടെ ആകാശഗംഗയിലെ മനയിൽ അപകടം നടന്നെന്ന് താനറിഞ്ഞിട്ടുണ്ടെന്ന് ദിവ്യ ഉണ്ണി പറയുന്നു
ആ മനയിൽ ഒരു അമ്പലം ഉണ്ടായിരുന്നു. അവിടേക്ക് ഭഗവതി വന്നിട്ട് വാതിലടച്ചു. പിന്നെ ആ വാതിൽ തുറന്നിട്ടില്ല എന്നാണ് വിശ്വാസം. അതറിയാതെ ഷോട്ടിനിടയിൽ ലൈറ്റ് വെക്കാൻ വേണ്ടി അവിടെ തുറന്നു. ആ ലൈറ്റ് വീണു. ഒരു അപകടം സംഭവിച്ചു എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പക്ഷെ സെറ്റിൽ ഇക്കാര്യം താൻ കേട്ടെന്നും ദിവ്യ ഉണ്ണി പറഞ്ഞു.
Discussion about this post