ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ ആരോഗ്യ വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ച് കാമുകിയായ ആരതി പൊടി. സർജറിക്ക് ശേഷം റോബിൻ ഇപ്പോൾ ഓക്കേ ആണെന്ന് ആരതി അറിയിച്ചു. മൂക്കിലെ സ്റ്റിച്ച് എടുത്തു. പക്ഷേ മുഖത്ത് ഇപ്പോഴും നീരുണ്ട് എന്നും ആരതി വ്യക്തമാക്കി.
മൂക്കില്‍ ദശ വളർന്ന് ശ്വാസ തടസം പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ സര്‍ജറിക്ക് വിധേയനായത്. ഓപ്പറേഷന് മുമ്പ് ആരതി പൊടിയുടെ യുട്യൂബ് ചാനലിലൂടെ റോബിൻ ആരോഗ്യ വിവരങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു.
തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് ആരതി പൊടി റോബിൻ രാധാകൃഷ്ണന്റെ ആരോഗ്യ വിവരം വ്യക്തമാക്കിയത്. ‘ഓപ്പറേഷൻ സക്സസ്ഫുള്ളായി നടന്നു. റോബിൻ ചേട്ടൻ ഇപ്പോൾ റെസ്റ്റിലാണ്. ഒരുപാട് മെസേജുകൾ വരുന്നുണ്ട്. റോബിൻ ചേട്ടൻ സുഖമായിരിക്കുന്നു. മുഖത്ത് മുഴുവൻ നീരുണ്ട്. അതിനാലാണ് വീഡിയോയിൽ വരാത്തത്. മൂക്കിന് മുകളിലുള്ള സ്റ്റിച്ച് എടുത്തു. ഒരു മാസം എടുക്കും എല്ലാം മാറി വരാൻ’ എന്നും ആരതി അറിയിച്ചു.
Discussion about this post