ന്യൂഡൽഹി; എംപിയായി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്ക വാദ്ര. കസവ് സാരിയുടുത്താണ് പ്രിയങ്ക സത്യപ്രതിജ്ഞയിൽ പങ്കെടുത്തത്. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു കേരളത്തിൽ നിന്നുള്ള ഏക വനിത ലോക്‌സഭംഗത്തിന്റെ സത്യപ്രതിജ്ഞ.
സത്യപ്രതിജ്ഞ കാണാൻ അമ്മ സോണിയ ഗാന്ധി ഗാലറിയിൽ എത്തിയിരുന്നു. സഹോദരനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും ഇരിപ്പിടത്തിൽ ഉണ്ടായിരുന്നു. രാവിലെ സോണിയയുടെ വീട്ടിൽ നിന്നാണ് സത്യപ്രതിജ്ഞയ്ക്കായി പ്രിയങ്ക തിരിച്ചത്. പങ്കാളി റോബർട്ട് വാദ്രയും മക്കളും പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാൻ എത്തിയിരുന്നു.
സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രിയങ്കയും പങ്കാളിയായി.ഇന്നത്തെ പാർലമെൻറ് നടപടികളിൽ പ്രിയങ്ക ഗാന്ധി ഭാഗമാകും.പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭ 12 മണി വരെ നിർത്തിവെച്ചിരിക്കുകയാണ്. വയനാട്ടിൽ മുൻ എംപി രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെ മറികടന്ന് നാല് ലക്ഷത്തിലേറെ വോട്ടുകൾക്കായിരുന്നു പ്രിയങ്കയുടെ കന്നിവിജയം
Discussion about this post